അടുത്തിടെ ദുബായിൽ നടന്ന കാർ റേസിൽ തമിഴ് സൂപ്പർ താരം അജിത് കുമാറിന്റെ ടീം ആയിരുന്നു വെന്നിക്കൊടി പാറിച്ചത്.ഇതേത്തുടർന്ന്,അടുത്ത കാർ ഓട്ടമത്സരത്തിൽ പങ്കെടുക്കാൻ അജിത് കുമാർ പോർച്ചുഗലിലേക്ക് പുറപ്പെട്ടന്നാണ് വിവരം.പോർച്ചുഗലിൽ നടക്കുന്ന 'സതേൺ യൂറോപ്യൻ പോർഷെ സ്പ്രിന്റ് സീരീസിലാണ് അജിത്ത് പങ്കെടുക്കുന്നത്.തെക്കൻ യൂറോപ്യൻ മേഖലയിലെ കാർ റേസർമാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ മത്സരം.സ്പെയിൻ,പോർച്ചുഗൽ എന്നീ രണ്ട് രാജ്യങ്ങളിലായി രണ്ട് ദിവസങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുക.
ഇതിന്റെ ട്രാക്ക് സമയം 6 മണിക്കൂർ ആയിരിക്കും.പരമാവധി 30 കാറുകൾക്ക് പങ്കെടുക്കാം.റേസിങ്ങിൽ വിജയക്കൊടി പാറിക്കാൻ ആഗ്രഹിക്കുന്നവർക്ക് മത്സരം ഒരു വെല്ലുവിളിയാണ്.പങ്കെടുക്കുന്ന കാറുകൾക്ക് ഉയർന്ന സാങ്കേതികവിദ്യ ഉണ്ടായിരിക്കണമെന്നതാണ് പ്രധാനപ്പെട്ട കാര്യം.മറ്റ് മത്സരങ്ങളെ അപേക്ഷിച്ച്,പ്രത്യേകമായി പണിചെയ്യിച്ച കാറുകൾ ആവശ്യമാണ്. മാത്രമല്ല ഇതിൽ വിജയിക്കണമെങ്കിൽ കൃത്യത വളരെ പ്രധാനമാണ്.അതുപോലെ, തെക്കൻ യൂറോപ്പ് അസ്ഥിരമായ കാലാവസ്ഥയ്ക്ക് പേരുകേട്ട ഒരു പ്രദേശം കൂടിയാണ്.പെട്ടെന്നുള്ള മഴയും വെയിലും കൊണ്ട് കാലാവസ്ഥ വ്യതിയാനത്തിൽ ആശയക്കുഴപ്പമുണ്ടാക്കിയേക്കാം.ഇത് റേസിംഗ് ഡ്രൈവർമാരുടെ ക്ഷമയെ പരീക്ഷിക്കും.അതിനാൽ,ശ്രദ്ധയോടെയും കൃത്യമായും പ്രവർത്തിച്ചാൽ മാത്രമേ വിജയിക്കാൻ കഴിയൂ.
അത്തരമൊരു മത്സരത്തിലാണ് അജിത് കുമാർ പങ്കെടുക്കാൻ പോകുന്നത്. മത്സരത്തിൽ അദ്ദേഹം വിജയിച്ചാൽ,അതൊരു വലിയ നേട്ടമായിരിക്കും. ദുബായിൽ നടന്ന മുൻ മത്സരത്തിൽ അജിത് കുമാറിന്റെ വിജയത്തിന് പല കോണുകളിൽ നിന്നും പ്രശംസ ലഭിച്ചിരുന്നു.സിനിമകൾക്കപ്പുറം,വ്യക്തിപരമായ ജീവിതത്തിലെ വ്യത്യസ്തമായ ഒരു മേഖലയിൽ അജിത് കുമാറിന്റെ വിജയം അദ്ദേഹത്തിന്റെ ആരാധകർക്കും പ്രോത്സാഹനം നൽകുന്നതാണ്.അജിത് പ്രധാനവേഷത്തിലെത്തുന്ന 'വിദമയുയൽസി' എന്ന ചിത്രം ഉടൻ പ്രദർശനത്തിന് എത്തുമെന്നാണ് വിവരം.ഇതിനു പിന്നാലെ,'ഗുഡ്, ബാഡ്, അഗ്ലി; എന്ന ചിത്രവും ഉടൻ പ്രദർശനത്തിനെത്താൻ ഒരുങ്ങുകയാണ്.