അക്ഷയ് കുമാറിന്റെ സ്‌കൈ ഫോഴ്‌സിന്റെ കളക്ഷന്റെ റിപ്പോര്‍ട്ടും പുറത്ത്

നിരവധി പേരാണ് അക്ഷയ് കുമാര്‍ ചിത്രം കണ്ട് സമൂഹ മാധ്യമങ്ങളില്‍ എഴുതിയിരിക്കുന്നത്. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് സ്‌കൈ ഫോഴ്‌സെന്നാണ് പലരുടെയും അഭിപ്രായം.

author-image
Biju
New Update
rg

Sky Force

മുംബൈ: അക്ഷയ് കുമാര്‍ നായകനായി വന്നതാണ് സ്‌കൈ ഫോഴ്‌സ്. സ്‌കൈ ഫോഴ്‌സ് ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിട്ടുണ്ട്. ഇനി വെറും നാല് കോടിയുണ്ടെങ്കില്‍ കളക്ഷന്‍ ഇന്ത്യയിലും മാന്ത്രിക സംഖ്യ മറികടക്കും. ഇന്ത്യയില്‍ നിന്ന് മാത്രം 96 കോടി നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നിരവധി പേരാണ് അക്ഷയ് കുമാര്‍ ചിത്രം കണ്ട് സമൂഹ മാധ്യമങ്ങളില്‍ എഴുതിയിരിക്കുന്നത്. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് സ്‌കൈ ഫോഴ്‌സെന്നാണ് പലരുടെയും അഭിപ്രായം. അക്ഷയ് കുമാറിന്റ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ലെന്നുമാണ് റിപ്പോര്‍ട്ട്. 

വീര്‍ പഹാര്യയുടേയും പക്വതായര്‍ന്ന പ്രകടനമാണ്. എന്നാല്‍ മോശം തിരക്കഥ ആണെന്നും ചിത്രം കണ്ട ചിലര്‍ അഭിപ്രായപ്പെടുന്നു. സന്ദീപ് കെവ്ലാനിയും അഭിഷേക് കപൂറുമാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. തുടര്‍ച്ചയായി ബോക്‌സോഫീസ് പരാജയങ്ങള്‍ നേരിടുന്ന അക്ഷയ് കുമാര്‍ ഏറെ പ്രതീക്ഷ വയ്ക്കുന്ന ചിത്രമാണ് സ്‌കൈ ഫോഴ്‌സ്.

ദിനേശ് വിജന്‍, അമര്‍ കൗശിക്, ജ്യോതി ദേശ്പാണ്ഡെ എന്നിവര്‍ ചേര്‍ന്നാണ് സ്‌കൈ ഫോഴ്‌സ് നിര്‍മിച്ചിരിക്കുന്നത്. സാറാ അലി ഖാനും കഥാപാത്രമായ ചിത്രത്തില്‍ ശരദ് ഖേല്‍ഖര്‍, മനിഷ് ചൗധരി, മോഹിത് ചൗഹാന്‍, വരുണ്‍ ബഡോല, സോങം, അഭിനവ്, റിതി, അനുപമം ജോര്‍ദര്‍, ജയ്വന്ത് വാഡ്കര്‍, വിശാല്‍ ജിന്‍വാല്‍, അഭിഷേക് മഹേന്ദ്ര, ബ്രയാന്‍ ലോറന്‍സ്, ഫയാസ് ഖാന്‍ തുടങ്ങിയവരും ഉണ്ട്. തനിഷ്‌ക ഭാഗ്ചിയാണ് സംഗീത സംവിധാനം. പിവിആര്‍ ഐനോക്‌സ് പിക്‌ചേഴ്‌സാണ് വിതരണം.

അക്ഷയ് കുമാര്‍ ചിത്രമായി ഹൗസ്ഫുള്‍ ഫൈഫ് ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. തരുണ്‍ മന്‍സുഖനിയാണ് സംവിധാനം നിര്‍വഹിക്കുന്നത്. സജിദ് നദിയാദ്‌വാലയും ഫര്‍ഹാദ് സംജിയും തിരക്കഥയില്‍ പങ്കാളിയാകുന്നു. ജാക്വലിന്‍ ഫെര്‍ണാണ്ടസ് നായികാ കഥാപാത്രമാകുന്നു.