കാലികപ്രസക്തമായ വിഷയം ചര്‍ച്ച ചെയ്യുന്ന ആലി ഫസ്റ്റ്‌ലുക്ക് റിലീസ്

രു ശ്രീലങ്കന്‍ സുന്ദരി ഇന്‍ അബുദാബി എന്ന ചിത്രത്തിനു ശേഷം ഡോ.കൃഷ്ണാ പ്രിയദര്‍ശന്‍ രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്ത 'ആലി' യുടെ ഫസ്റ്റ് ലുക്ക് പ്രകാശിതമായി. ആലിയിലെ പ്രധാന അഭിനേതാക്കളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയായിരുന്നു പോസ്റ്റര്‍ പ്രകാശനം നടന്നത്.

author-image
Sneha SB
New Update
AALI MOVIE

മന്‍ഹര്‍ സിനിമാസിന്റെയും എമിനന്റ് മീഡിയ (അബുദാബി) യുടെയും ബാനറില്‍ നിര്‍മ്മിച്ച്, ഒരു ശ്രീലങ്കന്‍ സുന്ദരി ഇന്‍ അബുദാബി എന്ന ചിത്രത്തിനു ശേഷം ഡോ.കൃഷ്ണാ പ്രിയദര്‍ശന്‍ രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്ത 'ആലി' യുടെ ഫസ്റ്റ് ലുക്ക് പ്രകാശിതമായി. ആലിയിലെ പ്രധാന അഭിനേതാക്കളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയായിരുന്നു പോസ്റ്റര്‍ പ്രകാശനം നടന്നത്.

തമിഴ്‌നാട്ടുകാരി സുന്ദരിയായ പെണ്‍കുട്ടി മുല്ലയ്ക്ക് സംഭവിക്കുന്ന ഒരപകടത്തില്‍, മലയാളിയായ ഒരു ആയുര്‍വേദ ഡോക്ടര്‍ കൃത്യസമയത്ത് തന്നെ അവളെ ആശുപത്രിയിലെത്തിക്കുന്നു. ആ പരിചയം അവരെ കൂടുതല്‍ അടുപ്പിക്കുകയും ക്രമേണ അത് പ്രണയത്തിലേക്ക് വഴി തുറക്കുകയും ചെയ്യുന്നു. മുല്ലയുടെ അമ്മ ഹിന്ദുവും അച്ഛന്‍ ക്രിസ്ത്യാനിയുമാണ്. ക്രിസ്ത്യാനിയായ ഡോക്ടറുടെ കുടുംബം അവരുടെ ബന്ധത്തിന് എതിര് നില്ക്കുന്നു. മറ്റു കല്യാണാലോചനകള്‍ കൊണ്ടുവന്ന് ഡോക്ടറുടെ കല്യാണത്തിനു ഡോക്ടറുടെ വീട്ടുകാര്‍ ധ്യതി കൂട്ടുന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയില്‍ അവരിരുവരും ഒളിച്ചോടാന്‍ തീരുമാനിക്കുന്നു. കേരള - തമിഴ്‌നാട് അതിര്‍ത്തി പശ്ചാത്തലത്തില്‍ നടക്കുന്ന കഥയുടെ തുടര്‍ മുഹൂര്‍ത്തങ്ങള്‍ തീര്‍ത്തും സങ്കീര്‍ണ്ണമായി മുന്നോട്ടു പോകുന്നു.

കേരള തമിഴ്‌നാട് അതിര്‍ത്തി പശ്ചാത്തലത്തില്‍ കഥ പറയുന്നതു കൊണ്ട് മലയാളത്തിനു പുറമെ തമിഴും സിനിമയില്‍ സംസാരഭാഷ ആകുന്നുണ്ട്.ആലിയുടെ ഹൈലൈറ്റ് അതിലെ ഏഴോളം വരുന്ന പാട്ടുകളാണ്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, അറബിക് ഗാനങ്ങളുമുണ്ട്. സംവിധായിക ഡോ.കൃഷ്ണാ പ്രിയദര്‍ശന്‍ തന്നെയാണ് പാട്ടുകളുടെ എല്ലാം രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അറബിക് ഗാനത്തിനു മാത്രം ട്രാന്‍സ്‌ലേഷന്‍ വേണ്ടി വന്നു.

കൈലാഷ്, പ്രജിന്‍ പത്മനാഭന്‍, സൗരവ് ശ്യാം, കൃഷ്ണപ്രസാദ്, ഡോ. രജിത്കുമാര്‍, ജോബി, സുരേഷ് തിരുവല്ല, മാസ്റ്റര്‍ മന്‍ഹര്‍, റഫീഖ് ചൊക്ലി, ജോബിസ് ചിറ്റിലമ്പള്ളി, ആകര്‍ഷ്, ജസീര്‍, രാജേഷ് ബി കെ, ഗോകില, ലതാദാസ്, മണക്കാട് ലീല, ശ്രുതി, കൃഷ്ണപ്രിയ എന്നിവര്‍ അഭിനയിക്കുന്നു.

ബാനര്‍, നിര്‍മ്മാണം-മന്‍ഹര്‍ സിനിമാസ് & എമിനന്റ് മീഡിയ (അബുദാബി), രചന, സംവിധാനം - ഡോ. കൃഷ്ണ പ്രിയദര്‍ശന്‍, ഛായാഗ്രഹണം - റിനാസ് നാസര്‍, എഡിറ്റിംഗ് - അബു ജിയാദ്, ഗാനരചന - ഡോ കൃഷ്ണ പ്രിയദര്‍ശന്‍, സംഗീതം - കിളിമാനൂര്‍ രാമവര്‍മ്മ, സുരേഷ് എരുമേലി, രതീഷ് റോയ്, ആര്‍ ആര്‍ ബ്രദേഴ്‌സ്, ശ്രദ്ധ പാര്‍വ്വതി, ആലാപനം - കിളിമാനൂര്‍ രാമവര്‍മ്മ, അരവിന്ദ് വേണുഗോപാല്‍, റിതു കൃഷ്ണ, ഹാഷിം ഷാ, സരിത രാജീവ്, ശ്രദ്ധ പാര്‍വ്വതി, സമ്പത്ത്, മുഹമ്മദ് ഹസ്സന്‍ഹിഷാം കലാഫ്, അഭി, കല - അഖിലേഷ്, ഷിജു അഭാസ്‌ക്കര്‍, കോസ്റ്റ്യും - സിസിലി ഫെര്‍ണാണ്ടസ്, ചമയം - ജയന്‍ സി എം, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ് - സിസിലി ഫെര്‍ണാണ്ടസ്, ജാഫര്‍ കുറ്റിപ്പുറം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ശ്രീധര്‍, കാസ്റ്റിംഗ് ചീഫ് - ഡോ. രജിത്കുമാര്‍, കോറിയോഗ്രാഫി - അതുല്‍ രാധാകൃഷ്ണന്‍, സുനിത നോയല്‍, എസ് എഫ് എക്‌സ് - എന്‍ ഷാബു ചെറുവള്ളൂര്‍, ഫസ്റ്റ് കട്ട് - അരുണ്‍ ആന്റണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - രജീഷ് ബി കെ, സ്റ്റുഡിയോ- നിസര (തിരുവനന്തപുരം), സിയന്ന (ഷാര്‍ജ ), ബെന്‍സന്‍ ( തിരുവനന്തപുരം), സൗണ്ട് ഓ ക്ലോക്ക് ( തിരുവനന്തപുരം), പോസ്റ്റര്‍ - ജാക്ക് പ്രൊഡക്ഷന്‍സ്, സ്റ്റില്‍സ്- ഗോപാലകൃഷ്ണന്‍, പി ആര്‍ ഓ - അജയ് തുണ്ടത്തില്‍ 

malayalam movie New movie