പ്രഖ്യാപനം മുതൽ തന്നെ വൻ പ്രതീക്ഷകളുമായി അല്ലു അര്‍ജ്ജുന്‍ അറ്റ്‌ലി ചിത്രം എ എ 22. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. സണ്‍ പിക്‌ചേര്‍സാണ് നിര്‍മ്മിക്കുന്നത്. അല്ലു അര്‍ജ്ജുന്റെ 43-ാം പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുകള്‍ പുറത്തു വന്നിരുന്നു.
സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രമായിരിക്കും എന്ന സൂചനയാണ് ചിത്രത്തിന്‍റെ ഗിയര്‍ അപ് വീഡിയോയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ലോസ് ആഞ്ചലസിലെ വിഎഫ്എക്സ് സ്റ്റുഡിയോയിൽ നിന്നുള്ള വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ഒരുപാട് ഹോളിവുഡ് ടെക്‌നീഷ്യന്‍മാര്‍ ചിത്രത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.ഇവരില്‍ സ്പൈഡർമാൻ ഹോംകമിങ്, അവഞ്ചേഴ്‌സ് ഏജ് ഓഫ് അൾട്രോൺ എന്നീ സിനിമകളിൽ പ്രവർത്തിച്ച അയൺഹെഡ് സ്റ്റുഡിയോയുടെ സിഇഒ ജോസ് ഫെർണാണ്ടസ്, അയൺ മാൻ 2 എന്ന ചിത്രത്തില്‍
പ്രവർത്തിച്ചിട്ടുള്ള വിഎഫ്എക്സ് സൂപ്പർവൈസറായ ജെയിംസ് മാഡിഗൻ തുടങ്ങിയവരും ചിത്രത്തിന്റെ അണിയറയിലുണ്ട്.
ഓഗസ്റ്റിൽ ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ഷൂട്ടിങ് പൂര്‍ണ്ണതോതില്‍ തുടങ്ങുമെന്നാണ് വിവരം.
.
.