amid controversies son shaheen wishes actor siddique on his birthday
യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഉണ്ടായ കേസും വിവാദവുമായി മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ് നടൻ സിദ്ദീഖ്.നടിയുടെ പീഡന ആരോപണത്തിന് പിന്നാലെ അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജിവെച്ചിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് നടി സിദ്ദീഖിന് എതിരെ നടത്തിയത്.പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി സിദ്ദിഖ് ബന്ധപ്പെട്ടിരുന്നു.
പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ഷോ കഴിഞ്ഞ് മാസ്കറ്റ് ഹോട്ടലിൽ ചർച്ചയ്ക്ക് വിളിച്ചു. അന്ന് എനിക്ക് 21 വയസാണ്. അവിടെ ചെന്നപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നായിരുന്നു എന്നാണ് യുവതി പരാതിയിൽ പറഞ്ഞത്.
നടിയുടെ വെളിപ്പെടുത്തൽ വന്നതിനുശേഷം അറസ്റ്റ് തടയാനുള്ള നീക്കങ്ങൾ സിദ്ദീഖ് ആരംഭിച്ചിരുന്നു. യുവനടിയുടെ പരാതിയിൽ സിദ്ദിഖിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയപ്പോൾ അറസ്റ്റുണ്ടാകാതിരിക്കാൻ ഒരാഴ്ചയോളം നടൻ ഒളിവിലായിരുന്നു. തുടർന്ന് സുപ്രീംകോടതി ഇടക്കാല ആശ്വാസം അനുവദിച്ചതിന് പിന്നാലെയാണ് സിദ്ദീഖ് ഒളിവ് ജീവിതം അവസാനിപ്പിച്ച് കഴിഞ്ഞ ദിവസം വീണ്ടും പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം താരത്തിന്റെ അറുപത്തിരണ്ടാം പിറന്നാളായിരുന്നു. നടൻ കേസിൽ കുരുങ്ങി കിടക്കുകയാണെങ്കിൽ കൂടിയും സിനിമാ മേഖലയിലുള്ള സഹപ്രവർത്തകരും സുഹൃത്തുക്കളും സിദ്ദീഖിന് പിറന്നാൾ ആശംസിച്ച് എത്തിയിരുന്നു. സിദ്ദീഖിന്റെ രണ്ടാമത്തെ മകനും യുവനടനുമായ ഷെഹീനും ആശംസകൾ നേർന്ന് എത്തിയിരുന്നു.ഷെഹീന്റെ പെൺകുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടാണ് മകൻ പിതാവിന് ആശംസകൾ നേർന്നത്.
പിറന്നാൾ ആശംസകൾ വാപ്പിച്ചിയെന്നാണ് ഷെഹീൻ കുറിച്ചത്. പേരക്കുട്ടിയെ കൈകളിൽ എടുത്ത് കൊഞ്ചിക്കുന്ന സിദ്ദീഖിനെ ചിത്രങ്ങളിൽ കാണാം.വാപ്പിച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്നുള്ള സോഷ്യൽമീഡിയ പോസ്റ്റിന്റെ കമന്റ് ബോക്സ് ഷെഹീൻ ഓഫ് ചെയ്തിട്ടിരിക്കുകയാണ്.
ഇക്കഴിഞ്ഞ ജൂലൈ ഇരുപത്തിയേഴിനാണ് ഷെഹീൻ തനിക്കും ഭാര്യ അമൃത ദാസിനും പെൺകുഞ്ഞ് പിറന്ന വിവരം സോഷ്യൽമീഡിയ വഴി അറിയിച്ചത്.ദുവ ഷഹീൻ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. സിദ്ദീഖിന്റെ മൂത്ത മകൻ സാപ്പിയുടെ അകാലവേർപാടിന്റെ വേദനയിലായിരുന്ന കുടുംബത്തിന് സാന്ത്വനമായാണ് കുടുംബത്തിലേക്ക് പുതിയ അതിഥി വന്നത്. സിദ്ദീഖിന്റെ കുടുംബത്തിൽ പിറക്കുന്ന ആദ്യത്തെ പേരക്കുട്ടിയാണ് ഷെഹീന്റെ മകൾ. രണ്ട് കുഞ്ഞിക്കാലുകളാൽ ഞങ്ങളുടെ വീട് അൽപം കൂടി വളർന്നിരിക്കുന്നു.
ഒരു മകൾ കൂടി സിദ്ദീഖിനുണ്ട്. അടുത്തിടെയാണ് സിദ്ദീഖിന്റെ മൂത്തമകനായ സാപ്പിയെന്ന് വിളിപ്പേരുള്ള റാഷിൻ അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു റാഷിന്റെ അന്ത്യം.ഭിന്നശേഷിക്കാരനായ മകന്റെ മരണം സിദ്ദീഖിനും കുടുംബത്തിനും വലിയ വേദനയാണ് സമ്മാനിച്ചത്.