അനശ്വരയുടെ പരാതിയിൽ ചര്‍ച്ചക്ക് വിളിച്ച് 'അമ്മ'

അനശ്വര ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത് എന്തിനാണെന്ന് അറിയില്ല. ഇരുവരുടെയും വശം യോഗത്തിൽ ചർച്ച ചെയ്യും. അതിനുശേഷം മാത്രമേ പ്രതികരിക്കുന്നുള്ളൂ.

author-image
Prana
New Update
ANASWARA

ANASWARA Photograph: (google)

കൊച്ചി: സംവിധായകൻ ദീപു കരുണാകരനെതിരായ നടി അനശ്വര രാജന്‍റെ പരാതിയിൽ ഇരുവരെയും ഒരുമിച്ചിരുത്തി ചർച്ചയ്ക്ക് വിളിച്ച് താരസംഘടനയായ അമ്മ. ഇന്‍റര്‍വ്യൂകളിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് ദീപുവിനെതിരെ അനശ്വര പരാതി നൽകിയത്. ഈ മാസം എട്ടിനാണ് ചര്‍ച്ച.അതേസമയം ചർച്ചയ്ക്ക് ശേഷം പ്രതികരിക്കാമെന്ന് ദീപു കരുണാകരൻ പറഞ്ഞു. വിഷയം ചർച്ചയായപ്പോൾ തന്നെ ഇരു സംഘടനകളും യോഗം വിളിച്ചിരുന്നു. അനശ്വര ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത് എന്തിനാണെന്ന് അറിയില്ല. ഇരുവരുടെയും വശം യോഗത്തിൽ ചർച്ച ചെയ്യും. അതിനുശേഷം മാത്രമേ പ്രതികരിക്കുന്നുള്ളൂ. സിനിമാ സമരവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം വിവാദമാക്കുകയായിരുന്നെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ' എന്ന ചിത്രത്തിന്‍റെ പ്രമോഷനുമായി സഹകരിക്കാൻ അനശ്വര വൈമുഖ്യം കാണിച്ചുവെന്നായിരുന്നു ദീപു കരുണാകരന്‍റെ ആരോപണം. ഇതിനെതിരെയായിരുന്നു അനശ്വരയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Amma