വിക്രമാദിത്യ മോട്വാനെ സഹ-രചനയും സംവിധാനവും നിര്‍വ്വഹിച്ച സിടിആര്‍എല്‍ വേറിട്ടൊരു പ്രമേയമാണ് പറയുന്നത്. വര്‍ദ്ധിച്ചുവരുന്ന സാങ്കേതികതയുടെ ഇരുണ്ട വശങ്ങളെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. നമ്മള്‍ ആശ്രയിക്കുന്ന ഡിജിറ്റല്‍ ടൂളുകള്‍ അപ്രതീക്ഷിതമായി നമുക്കെതിരെ തിരിയാം. അസ്വസ്ഥമാക്കുന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് സിടിആര്‍എല്‍ വിരല്‍ ചൂണ്ടുന്നത്.
സാങ്കേതികവിദ്യയും സോഷ്യല്‍ മീഡിയയും അടക്കിവാഴുന്ന ലോകത്ത് ജീവിക്കുന്ന നെല്ലയെ (അനന്യ പാണ്ഡെ) കുറിച്ചാണ് ചിത്രം പറയുന്നത്. സാങ്കേതികവിദ്യയുടെ ദൂഷ്യഫലങ്ങളെ കുറിച്ചും നാം അവയുടെ അടിമകളായി മാറിയതിനെ കുറിച്ചും ചിത്രം സംസാരിക്കുന്നു. നമ്മുടെ വ്യക്തി ജീവിതത്തിലേക്ക് നിര്‍മ്മിതബുദ്ധിയെ പ്രവേശിക്കാന്‍ അനുവദിക്കുന്നതിനെക്കുറിച്ചും ചിത്രം പറയുന്നു. അനന്യ പാണ്ഡെ അഭിനയിച്ച നെറ്റ്ഫ്ലിക്സിന്റെ ഖോ ഗയേ ഹം കഹാനുമായി സാമ്യമുള്ളതാണ് ഈ കഥ.