ഒരുപിടി പുതിയ ചിത്രങ്ങള്‍ ഈ മാസം ഒടിടിയിലേക്ക്
പൈങ്കിളി
നടന്‍ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത പൈങ്കിളി ഈ മാസം 11 ന് മനോരമ മാക്‌സില്‍ സ്ട്രീമ്ങ് ആരംഭിക്കും. രോമാഞ്ചം, ആവേശം എന്നീ സിനിമകളുടെ സംവിധായകന്‍ ജിത്തു മാധവനാണ് തിരക്കഥ. അനശ്വര രാജന്‍, സജിന്‍ ഗോപു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ആദ്യമായാണ് സജിന്‍ ഗോപു നായക വേഷത്തിലെത്തുന്നത്.
ഛാവ
ഫെബ്രുവരി 14ന് തീയ്യറ്ററില്‍ എത്തിയ വിക്കി കൗശല്‍ ചിത്രമായ ഛാവ നെറ്റഫ്‌ലിക്‌സിലൂടെ ഈ മാസം 11ന് പ്രേക്ഷകരിലേക്കെത്തും. ബോളിവുഡിലെ ഈ വര്‍ഷത്തെ വിജയചിത്രം കൂടിയാണ് ഛാവ. ലക്ഷ്മണ്‍ ഉതേക്കര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദിനേശ് വിജാന്‍ ആണ്. ചിത്രത്തില്‍ വിക്കിക്കുപുറമെ രശ്മിക മന്ദാന,അക്ഷയ് ഖന്ന, അശുതോഷ് റാണ എന്നിവരും അണിനിരക്കുന്നു.
പ്രാവിന്‍കൂട് ഷാപ്പ്
നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഡാര്‍ക്ക് ഹ്യൂമര്‍ ചിത്രം പ്രാവിന്‍കൂട് ഷാപ്പ് സോണി ലിവില്‍ ഈ മാസം 11ന് സ്ട്രീമിങ് ആരംഭിക്കും. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ്, ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബ്രോമാന്‍സ്
18 പ്ലസ്, ജോ അന്റ് ജോ എന്നീ സിനിമകള്‍ക്കു ശേ്ഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്ത് ഫെബ്രുവരിയില്‍ തീയ്യറ്ററില്‍ എത്തിയ ബ്രോമാന്‍സ് ഈ മാസം ജിയോ ഹോട്ട്‌സ്റ്റാറില്‍ എത്തുമെന്നാണ് സൂചന. ആഷിഖ് ഉസ്മാന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ അര്‍ജ്ജുന്‍ അശോകന്‍, മഹിമ നമ്പ്യാര്‍, സംഗീത്,മാത്യു, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ മുഖ്യ വേഷങ്ഹലില്‍ എത്തുന്നു.