/kalakaumudi/media/media_files/2025/10/17/archna-kavi-2025-10-17-17-06-09.jpg)
കഴിഞ്ഞ ദിവസമാണ് നടി അര്‍ച്ചന കവി വിവാഹിതയായത്. റിക്ക് വര്‍ഗീസാണ് വരന്‍. ഇതിന് പിന്നാലെ അര്‍ച്ചനയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വിവാഹചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. താരത്തിന് ആശംസകളുമായി സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ എത്തുകയും ചെയ്തു.
ഡേറ്റിങ് ആപ്പിലൂടെയാണ് അര്‍ച്ചന റിക്കിനെ പരിചയപ്പെടുന്നത്. വെറുതെ ടൈംപാസിന് മിണ്ടാം എന്ന് കരുതിയാണ് സംസാരിക്കാന്‍ തുടങ്ങിയത്. പക്ഷേ, പെട്ടെന്ന് തന്നെ കണക്ട് ആകുകയായിരുന്നു. തുടക്കത്തില്‍തന്നെ ഒരുമിച്ചുള്ള ജീവിതത്തെ കുറിച്ചാണ് സംസാരിച്ചത്. എന്തോ ഒരു ശക്തി തങ്ങളെ ഒരുമിപ്പിക്കുന്നത് പോലെയായിരുന്നുവെന്നും ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അര്‍ച്ചന പറയുന്നു.
റിക്ക് തന്നെ ട്രീറ്റ് ചെയ്തതുപോലെ മറ്റാരും പരിഗിണിച്ചിട്ടില്ല. അച്ഛന്‍ എന്നെ വളരെ സ്നേഹത്തില്‍ വളര്‍ത്തയതിനാല്‍ ഒരു സ്പോയ്ല്‍ഡ് ചൈല്‍ഡ് ആണെന്ന് പലരും പറയുമായിരുന്നു. അപ്പോള്‍ ഞാനും അത്തരത്തില്‍ ആലോചിക്കും. എന്നാല്‍, മകളെ ഒരു രാജകുമാരിയെപ്പോലെയാണ് അച്ഛന്‍ ട്രീറ്റ് ചെയ്യേണ്ടതെന്നും അതുപോലെയാണ് എന്റെ അച്ഛന്‍ ചെയ്തതെന്നും റിക്ക് പറഞ്ഞു. ഇനി ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയും വേണ്ടെന്ന് റിക്ക് പറയുകയും ചെയ്തു. ആദ്യമായിട്ടാണ് തന്നോട് അങ്ങനെ ഒരാള്‍ പറഞ്ഞതെന്നും അര്‍ച്ചന പറയുന്നു.
വിവാഹനിശ്ചയത്തിന് മുമ്പ് ഒരു പ്രോമിസ് റിങ് അര്‍ച്ചനക്ക് റിക്ക് സമ്മാനിച്ചിരുന്നു. അതില്‍ ഒരു ഭാഗത്ത് മാറ്റ് ഫിനിഷും മറ്റേ ഭാഗത്ത് ഗ്ലോസി ഫിനിഷുമായിരുന്നു. രണ്ട് പേരുടേയും ഐഡന്റിറ്റി അങ്ങനെ തന്നെ നിലനില്‍ക്കും എന്നാണ് റിക്ക് അതിലൂടെ പറയാന്‍ ശ്രമിച്ചതെന്നും അര്‍ച്ചന പറയുന്നു. നേരിട്ടുവന്ന് പ്രപ്പോസ് ചെയ്തശേഷം പിന്നീട് റിക്ക് തന്നെ ഭാര്യ എന്നാണ് വിളിച്ചിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'റിക്കിന്റെ ആദ്യത്തെ വിവാഹമാണ്. എന്റേത് രണ്ടാം കെട്ടും. നമ്മുടെ സമൂഹം എങ്ങനെയായിരിക്കും അതിനെ കാണുക എന്നത് എല്ലാവര്‍ക്കും അറിയാമല്ലോ. പക്ഷേ, അവന്റെ പാരന്റ്സിന്റെ ഭാഗത്തുനിന്ന് ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. അവര്‍ വളരെ സ്വീറ്റ് ആയ വ്യക്തികളാണ്. എന്തുകൊണ്ട് റിക്ക് ഇങ്ങനെ ആയി എന്ന് ചോദിച്ചാല്‍ അവനെ വളര്‍ത്തിയത് വളരെ രണ്ട് നല്ല വ്യക്തികള്‍ ആയതുകൊണ്ടാണ്.'- അര്‍ച്ചന വ്യക്തമാക്കുന്നു.