/kalakaumudi/media/media_files/2025/11/09/praveena-actress-2025-11-09-15-38-12.jpg)
യാത്രയ്ക്കിടയിൽ നടി പ്രവീണയെ കണ്ടുമുട്ടിയതിന്റെ വിശേഷങ്ങൾ പങ്കുവെച്ചു കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോക്ടർ ആർഎൽവി രാമകൃഷ്ണൻ.
തന്നെ കണ്ടയുടനെ തന്നെ എന്റെ കൊച്ചേട്ടന്റെ അനുജനല്ലേ എന്ന് ചോദിച്ചുകൊണ്ട് പ്രവീണ തന്നെ കെട്ടിപിടിച്ചു എന്ന് രാമകൃഷ്ണൻ പറഞ്ഞു .
1999 ൽ പുറത്തിറങ്ങിയ സിനിമയാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. കലാഭവൻ മണി നായകനായ ഈ ചിത്രത്തിൽ പ്രവീണ അഭിനയിച്ചിരുന്നു.
കലാഭവൻ മണിയുടെ സഹോദരിയുടെ വേഷമായിരുന്നു പ്രവീണ അവതരിപ്പിച്ചത്. ആ ഓർമകളിൽ നിന്നുമാണ് അദ്ദേഹത്തിന്റെ അനുജനെ എന്റെ കൊച്ചേട്ടൻ അനുജൻ എന്ന് പ്രവീണ വിളിച്ചത്.
കുറേ സങ്കടപ്പെട്ട് കരഞ്ഞ ശേഷം വീണ്ടും കാണാമെന്ന് പറഞ്ഞ് കൊച്ചേട്ടന്റെ വാസന്തി പോയെന്നും ആർഎൽവി രാമകൃഷ്ണൻ പറയുന്നു.
വാസന്തിയേ എന്ന വിളിയെ അവരുടെ ഉള്ളിൽ ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം പറയുന്നു.
രാമകൃഷ്ണന്റെ വാക്കുകളിലേക്ക്
'ഇന്നലെ തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് നടി പ്രവീണയെ കണ്ടത്. കണ്ടമാത്രയിൽ ഒരുപാട് നാളത്തെ പരിചയത്തോടെ എന്നെ വന്ന് കെട്ടിപ്പിടിച്ചു. എന്റെ കൊച്ചേട്ടന്റെ അനുജനല്ലെ എന്ന് പറഞ്ഞ്.
അതെ. വർഷങ്ങൾക്ക് മുമ്പ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. എന്ന ചിത്രത്തിൽ മണി ചേട്ടൻ അവതരിപ്പിച്ച രാമു എന്ന കഥാപാത്രത്തിന്റെ സഹോദരി വാസന്തിയെ അവിസ്മരണീയമാക്കിയ പ്രവീണ ഒരുപാട് വിശേഷങ്ങൾ പങ്കുവച്ചു. കുറേ സങ്കടപ്പെട്ടു കരഞ്ഞു. ഒടുവിൽ വീണ്ടും കാണാം എന്ന് പറഞ്ഞ് കൊച്ചേട്ടന്റെ വാസന്തി യാത്രയായി. വാസന്ത്യേ. എന്നവിളി വെറുതെ അഭിനയിക്കാൻ വേണ്ടി മാത്രം വിളിച്ചതായിരുന്നതല്ല. ആ ഉൾ വിളി അവരിൽ ഇപ്പോഴും ഉണ്ട്. അവരുടെ കൊച്ചേട്ടനെ അത്രയ്ക്കും അവർ നെഞ്ചേറ്റിയിട്ടുണ്ട്''.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
