ഹോളിവുഡ് വേദിയില്‍ മുന്‍ ഭാര്യയെ പരിഹസിച്ച് അര്‍നോള്‍ഡ്

അര്‍നോള്‍ഡിന്റെ വീട്ടുജോലിക്കാരിയില്‍ ജനിച്ച മകന്‍ ജോസഫ് ബേനയെ വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം അംഗീകരിച്ചിരുന്നു. വിവാഹമോചന സമയത്ത് മരിയയ്ക്ക് ജീവനാംശമായി അര്‍നോള്‍ഡിന്റെ പകുതി സ്വത്ത് ലഭിച്ചതാണ് പരാമര്‍ശത്തിന് ആധാരം.

author-image
Biju
New Update
arnold

കാലിഫോര്‍ണിയ: ഹോളിവുഡ് താരവും കാലിഫോര്‍ണിയയുടെ മുന്‍ ഗവര്‍ണറുമായ അര്‍നോള്‍ഡ് ഷ്വാര്‍സിനിഗര്‍ മുന്‍ ഭാര്യ മരിയ ഷ്രിവറിനെതിരെ നടത്തിയ പരാമര്‍ശം വിവാദമായി. പ്രശസ്ത ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് ക്രിസ് വാലസിന്റെ അനുസ്മരണ ചടങ്ങില്‍ ഹോളിവുഡ് വേദിയില്‍ വച്ചാണ് അര്‍നോള്‍ഡ് പരാമര്‍ശം നടത്തിയത്. 

''ഞാന്‍ ഒരു മാധ്യമപ്രവര്‍ത്തകയെ വിവാഹം കഴിച്ചു, പക്ഷേ ക്രിസ് വാലസ് എന്റെ പകുതി സ്വത്ത് എടുത്തില്ല,'' എന്നായിരുന്നു മരിയയെ ഉദ്ദേശിച്ചുള്ള അര്‍നോള്‍ഡിന്റെ പരിഹാസം. 25 വര്‍ഷത്തോളം വിവാഹിതരായിരുന്ന ഇവര്‍ക്ക് നാല് മക്കളുണ്ട്. 2011-ല്‍ അര്‍നോള്‍ഡിന്റെ വിവാഹേതര ബന്ധങ്ങള്‍ മൂലം ഇവര്‍ വേര്‍പിരിഞ്ഞു.

അര്‍നോള്‍ഡിന്റെ വീട്ടുജോലിക്കാരിയില്‍ ജനിച്ച മകന്‍ ജോസഫ് ബേനയെ വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം അംഗീകരിച്ചിരുന്നു. വിവാഹമോചന സമയത്ത് മരിയയ്ക്ക് ജീവനാംശമായി അര്‍നോള്‍ഡിന്റെ പകുതി സ്വത്ത് ലഭിച്ചതാണ് പരാമര്‍ശത്തിന് ആധാരം. മരിയ, എബിസി മാധ്യമത്തിലെ റിപ്പോര്‍ട്ടറായിരുന്നു. 2011-ല്‍ വേര്‍പിരിഞ്ഞെങ്കിലും 2021-ലാണ് ഇവരുടെ വിവാഹമോചനം പൂര്‍ണമായി തീര്‍പ്പാക്കിയത്.

നിലവില്‍ അര്‍നോള്‍ഡിന്റെ ജീവിത പങ്കാളി ഫിസിക്കല്‍ തെറാപിസ്റ്റായ ഹീതര്‍ മില്ലിഗനാണ്. 2013 മുതല്‍ ഇവര്‍ പ്രണയത്തിലാണ്, പല പൊതുവേദികളിലും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മരിയയുടെ ഇപ്പോഴത്തെ പങ്കാളി പൊളിറ്റിക്കല്‍ കണ്‍സല്‍റ്റന്റായ മൗത്യു ഡൗഡാണ്. പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.