/kalakaumudi/media/media_files/2025/08/13/cooki-2025-08-13-22-24-54.jpg)
കൊച്ചി: രജനികാന്ത് ചിത്രം കൂലി വ്യാഴാഴ്ച തിയേറ്ററുകളില്‍ എത്തും. നിരവധി റെക്കോര്‍ഡുകള്‍ തീര്‍ത്തുകൊണ്ടാണ് ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്. പ്രീ സെയിലിലൂടെ 2 മില്യണ്‍ ഡോളര്‍ നേടുന്ന ആദ്യ തമിഴ് ചിത്രം എന്ന റെക്കോര്‍ഡ് ഉള്‍പ്പെടെ ഈ ലോകേഷ് ചിത്രം ബോക്സ് ഓഫീസില്‍ മായാജാലം തീര്‍ക്കുകയാണ്. കേരളത്തില്‍ പുലര്‍ച്ചെ 6 മണിക്കാണ് ആദ്യ പ്രദര്‍ശനം. തമിഴ്‌നാട്ടില്‍ രാവിലെ 9ന് ആദ്യ ഷോ നടത്തുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.
രജനി ആരാധകരുടെ 2 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കൂലി എത്തുന്നത്. തന്റെ സിനിമ ജീവിതത്തിലെ 50ാംവര്‍ഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ദേവയായി രജനി എത്തുമ്പോള്‍ പ്രതീക്ഷകളുടെ അമിത ഭാരത്തിലാണ് തീയേറ്ററുകളില്‍ ചിത്രം എത്തുന്നത്. ലിയോയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ട് പ്രതീക്ഷകളും സസ്പെന്‍സും നിരവധിയാണ്.