ആസിഫ് അലിയുടെ 'ലെവൽ ക്രോസ്' ഇനി ഒടിടിയിലേക്ക്

റെക്കോർഡ് തുകയ്ക്കാണ് ചിത്രം ആമസോൺ ഏറ്റെടുത്തത്. ഒക്ടോബർ 13 മുതൽ ആമസോൺ പ്രൈമിലൂടെ 'ലെവൽ ക്രോസ്' പ്രദർശിപ്പിക്കും.

author-image
anumol ps
New Update
level cross

 

ആസിഫ് അലി നായകനാക്കി അർഫാസ് അയൂബാ സംവിധാനം നിർവഹിച്ച ചിത്രം  'ലെവൽ ക്രോസ്' ഒടിടിയിലേക്ക്. ആസിഫ് അലിക്കൊപ്പം അമല പോൾ, ഷറഫുദ്ദീൻ എന്നിവരും പ്രധാധ കഥാപാത്രങ്ങളായി എത്തിയിരുന്നു. ചിത്രത്തിന്റെ ഒടിടി റിലീസ് ആമസോൺ പ്രൈമാണ് സ്വന്തമാക്കിയത്.
റെക്കോർഡ് തുകയ്ക്കാണ് ചിത്രം ആമസോൺ ഏറ്റെടുത്തത്. ഒക്ടോബർ 13 മുതൽ ആമസോൺ പ്രൈമിലൂടെ 'ലെവൽ ക്രോസ്' പ്രദർശിപ്പിക്കും.

അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേഷ് പി. പിള്ളയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

ചിത്രത്തിന്റെ ക്ലാസിക് ട്രീറ്റ്മെന്റും സ്‌റ്റൈലിഷ് സമീപനവും ഇതിന് ഒരു അന്തർദേശീയ രൂപവും ഭാവവും നൽകുന്നു .  രമേഷ് പി പിള്ളയുടെ റിലീസിന് എത്തിയ ആദ്യ മലയാള ചിത്രമാണിത്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കിയ ആദ്യ മലയാള ചിത്രവുമാണിത്. ലെവൽ ക്രോസിന്റെ കഥയും തിരക്കഥയും അർഫാസിന്റേതാണ്. ആസിഫ്, അമലപോൾ, ഷറഫുദ്ധീൻ കോമ്പിനേഷൻ ആദ്യമായി വരുന്ന ചിത്രം കൂടിയാണിത്.

ഒരു ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രത്തിൽ താരനിരയിൽ മാത്രമല്ല ടെക്‌നിക്കൽ ടീമിലും ഗംഭീര നിര തന്നെയാണ്. വിശാൽ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികൾ എഴുതിയത് വിനായക് ശശികുമാർ. ചായഗ്രഹണം അപ്പു പ്രഭാകർ. ജെല്ലിക്കെട്ട് ചുരുളി,നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റർ. സംഭാഷണം ആദം അയൂബ്ബ്. സൗണ്ട് ഡിസൈനർ ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം ലിന്റ്‌റ ജീത്തു. മേക്കപ്പ് റോണക്‌സ് സേവ്യർ. പ്രൊഡക്ഷൻ ഡിസൈനർ പ്രേം നവാസ്. പി ആർ ഓ മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. വെഫറർ ആണ് ചിത്രം തീയറ്ററുകളിലെത്തിച്ചത്.

ott Asif ali level cross amazon prime video