കേരളത്തിലെ ആദ്യ സിനിമാ നിർമ്മാണ സ്റ്റുഡിയോയിരുന്നു ഉദയ. എന്നാൽ പിന്നീട് വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ സ്റ്റുഡിയോയുടെ തകർച്ചയ്ക്ക് പിന്നിൽ സ്ത്രീ ശാപമുണ്ട് എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. നടി വിജയശ്രീയുടെ മരണവുമായി ബന്ധപ്പെട്ട ഗോസിപ്പുകൾ ആയിരുന്നു എത്തിയത്. 21-ാം വയസിൽ വിജയശ്രീ ആത്മഹത്യ ചെയ്യുകയായിരുന്നു.
പൊന്നാപുരം കോട്ട എന്ന സിനിമ ചിത്രീകരിക്കുന്നതിനിടെ നടിയുടെ വസ്ത്രം അഴിഞ്ഞ് വീഴുകയും നടിയുടെ നഗ്‌നത ഉൾപ്പെടുത്തി സിനിമ റിലീസ് ചെയ്യുകയും ചെയ്തു. ആ രംഗം ഒഴിവാക്കണമെന്ന് വിജയശ്രീ ആവശ്യപ്പെട്ടെങ്കിലും റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്ക് ശേഷമാണ് അത് ഒഴിവാക്കിയത്. ഇതിൽ മനംനൊന്താണ് നടി ആത്മഹത്യ ചെയ്തത്. ഉദയ സ്റ്റുഡിയോ വിറ്റതിനെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കുഞ്ചാക്കോയുടെ മകൻ ബോബൻ കുഞ്ചാക്കോയാണ് സ്റ്റുഡിയോ വിൽക്കുന്നത്. ദുബായിലുള്ള സ്വർണ ബിസിനസുകാരൻ സ്റ്റുഡിയോയുടെ ഒരു ഓഹരി വാങ്ങാൻ തയ്യാറായി. എന്നാൽ ജ്യോത്സ്യനോട് ചോദിച്ചിട്ടേ വാങ്ങൂ എന്ന് അയാൾ പറഞ്ഞു. ജോത്സ്യൻ വരുന്ന ദിവസം താൻ കാറുമായി എയർപോർട്ടിൽ ചെന്നു. ജ്യോത്സ്യനെയും കൊണ്ട് സ്റ്റുഡിയോയിൽ പോയി.
അയാളുടെ കൈയ്യിൽ ഒരു ചെറിയ വടിയുണ്ട്. അയാൾ വടിയുമായി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. പത്തിരുപത് മിനുട്ടോളം അദ്ദേഹം പല ദിക്കുകളിലേക്ക് നടന്നു. പറമ്പ് മുഴുവൻ ഓടി നടന്ന ശേഷം കിതച്ച് കൊണ്ട് പരിഭ്രാന്തനായി വന്നു. ഇവിടെ സ്ത്രീയുടെ നിലവിളി കേൾക്കുന്നു, കുറേ തേങ്ങലുകൾ വേറെയും കേൾക്കുന്നു, സ്ത്രീ ശാപമുള്ള സ്ഥലമാണ്, എടുക്കുന്നവൻ ആറ് മാസത്തിൽ കൂടുതൽ ജീവിക്കില്ല എന്നയാൾ പറഞ്ഞു. ഈ വിവരം ബോബച്ചനോട് ഞാൻ പറഞ്ഞില്ല. ആ കച്ചവടം നടന്നില്ല. പിന്നീട് കൊച്ചിയിലുള്ള ഫിഷറീസ് ബിസിനസുകാരൻ സ്റ്റുഡിയോ വാങ്ങി. ഒരു ദിവസം ബോബച്ചൻ കൊച്ചി വരെ പോകണമെന്ന് പറഞ്ഞ് എന്നെ വിളിച്ചു. ഒരു മരണമുണ്ടെന്ന് പറഞ്ഞു. ആരാ മരിച്ചതെന്ന് ചോദിച്ചപ്പോൾ നമ്മുടെ സ്റ്റുഡിയോ വാങ്ങിച്ച ജോസഫാണ്, ഹാർട്ട് അറ്റാക്കായിരുന്നു 52 വയസേയുള്ളൂ എന്ന് ബോബച്ചൻ പറഞ്ഞു.
താൻ ഞെട്ടിത്തരിച്ചു. ജോത്സ്യൻ പറഞ്ഞത് സത്യമായി. മരണ വീട്ടിൽ പോയി തിരിച്ച് വരുമ്പോൾ ജ്യോത്സ്യൻ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു. സ്റ്റുഡിയോ കൊടുത്ത് ഒഴിവാക്കിയ ശേഷമാണ് അദ്ദേഹത്തിന്റെ മകൻ കുഞ്ചാക്കോ ബോബൻ ഉയർച്ചയിൽ നിന്നും ഉയർച്ചയിലേക്ക് വന്നത്. വിജയശ്രീയുടെ കാര്യം ബോബച്ചനോട് പലപ്പോഴും ചോദിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം ഇതേ കുറിച്ച് ഒന്നും മിണ്ടാറില്ല എന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
