കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഡ്രാമയായ 'അഗ്ലീസ്' നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്. ഇതിനുപിന്നാലെ കേരള ടൂറിസത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വന്നൊരു റീല്‍ ഏറെ ശ്രദ്ധനേടി. അഗ്ലീസ് സിനിമയില്‍ കേരളത്തിന്റെ സ്വന്തം അതിരപ്പള്ളി വെള്ളച്ചാട്ടവും വന്നുപോകുന്നുണ്ട് എന്നതായിരുന്നു പോസ്റ്റ്. 'ഹോളീ സ്‌മോക്.. അതിരപ്പള്ളി നെറ്റഫ്‌ളിക്‌സില്‍' എന്നായിരുന്നു റീലിന്റെ ക്യാപ്ഷന്‍.
ടൊറന്റീനോ സിനിമയായ വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളീവുഡിലെ ലിയനാര്‍ഡോ ഡികാപ്രിയോയുടെ പ്രശസ്തമായ മീമാണ് ഈ റീലിന് ഉപയോഗിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ റീല്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധി കമന്റുകളും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ഇത് കണ്ടുപിടിച്ച് മനോഹരമായ റീലായി പോസ്റ്റ് ചെയ്ത അഡ്മിനെ അഭിനന്ദിച്ചും പലരും കമന്റ് ചെയ്തിട്ടുണ്ട്.
സിനിമ കണ്ട പലര്‍ക്കും ഇത് അതിരപ്പള്ളിയാണെന്ന് സംശയം തോന്നിയിരുന്നുവെങ്കിലും ഉറപ്പില്ലായിരുന്നു. ഇപ്പോള്‍ കേരള ടൂറിസം ഒഫീഷ്യന്‍ അക്കൗണ്ടില്‍ ഇത് വന്നതോടെ ഇക്കാര്യത്തില്‍ സ്ഥിരീകരണമായി. ജോയി കിങ്, ചാസ് സ്‌റ്റോക്‌സ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന അഗ്ലീസ് സെപ്തംബര്‍ 13നാണ് നെറ്റ്ഫ്‌ളിക്‌സ് വഴി റിലീസായത്.