/kalakaumudi/media/media_files/2025/11/07/avihitham-2025-11-07-15-04-30.jpg)
സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത അടുത്തിടെ തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'അവിഹിതം.' മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ ഉണ്ണിരാജ ചെറുവത്തൂരും രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രം ഇപ്പോള്‍ ഒടിടിയിലൂടെ റിലീസിനെത്തുകയാണ്.
സെന്ന ഹെഗ്‌ഡെയും അംബരീഷ് കളത്തറയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളി പുരുഷന്റെ മദ്യപാന ശീലങ്ങളും അതിന് എരിവ് പകരുന്ന മസാലക്കഥകളും, താന്‍ അനുഭവിക്കുമ്പോള്‍ മാത്രം വിഹിതവും മറ്റൊരാള്‍ അനുഭവിക്കുമ്പോള്‍ അവിഹിതവുമെന്നും സൗകര്യപൂര്‍വ്വം പേരുമാറ്റി എഴുതപ്പെടുന്ന വിവാഹേതര ബന്ധവുമൊക്കെയാണ് ചിത്രം വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ എഡിറ്റര്‍ സനത്ത് ശിവരാജും സംഗീതം ശ്രീരാഗ് സജിയുമാണ് നിര്‍വഹിക്കുന്നത്. ശ്രീരാജ് രവീന്ദ്രനും രമേഷ് മാത്യൂസും ചേര്‍ന്നാണ് ക്യാമറ. വിനീത് ചാക്യാര്‍, ധനേഷ് കോലിയാത്ത്, രാകേഷ് ഉഷാര്‍, വൃന്ദ മേനോന്‍, അജിത് പുന്നാട്, ഉണ്ണികൃഷ്ണന്‍ പരപ്പ, അനീഷ് ചെമ്മരത്തി, ടി ഗോപിനാഥന്‍, വിജീഷ നീലേശ്വരം, അമ്മിണി ചന്ദ്രാലയം, പാര്‍വണ രാജ്, ബീന കൊടക്കാട്, വിസ്മയ ശശികുമാര്‍, പ്രേമലത, ശ്യാമിലി ദാസ്, വിപിന്‍ കെ, സ്വപ്ന പല്ലം, മുകേഷ് ഒ എം ആര്‍, സായന്ത്, കാര്‍ത്തിക വിജയകുമാര്‍, പ്രഭാകരന്‍ വേലേശ്വരം, ശുഭ സി പി, ലക്ഷ്മണന്‍ മന്യത്ത് എന്നിവരാണ് മറ്റു താരങ്ങള്‍. മുകേഷ് ആര്‍ മെഹ്ത, ഹാരിസ് ഡെസോം, പി ബി അനീഷ്, സി വി സാരഥി, സെന്ന ഹെഗ്‌ഡെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
