/kalakaumudi/media/media_files/2025/01/23/I7XtuARDJDhCvhBhlgT2.jpg)
Azees Nedumangadu
തിരുവനന്തപുരം: മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോര്‍ജിന്റെ മകളുടെ വിവാഹത്തിന് ബെന്‍സ് കാറിലെത്തിയ അസീസ് നെടുമങ്ങാടിന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. വിമര്‍ശനങ്ങള്‍ കടുത്തതോടെ ഒടുവില്‍ താന്‍ വന്നത് സുഹൃത്തിന്റെ കാറിലാണെന്ന വിശദീരണം വരെ കൊടുക്കേണ്ടി വന്നു താരത്തിന്.
ജോര്‍ജിന്റെ മകളുടെ വിവാഹത്തിന് അസീസ് എത്തിയത് ഒരു ബെന്‍സ് കാറില്‍ ആയിരുന്നു. അസീസ് ബെന്‍സ് കാര്‍ ഓടിച്ചെത്തുന്നതും പാര്‍ക്ക് ചെയ്യാന്‍ നല്‍കിയിട്ട് വിവാഹ വേദിയിലേക്ക് കയറിപ്പോകുന്നതുമായ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
മമ്മൂക്കയെ പോലെ ബെന്‍സ് കാര്‍ ഓടിച്ച് ജോര്‍ജേട്ടന്റെ മകളുടെ വിവാഹത്തിന് അസീസ് നെടുമങ്ങാട് എത്തിയപ്പോള്‍ എന്ന ക്യാപ്ഷനോടെ വന്ന വിഡിയോയ്ക്ക് താഴെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി എത്തിയത്. വിഡിയോയ്ക്ക് വിമര്‍ശന കമന്റുകള്‍ വന്നതോടെ അസീസ് വിശദീകരണവുമായി നേരിട്ട് എത്തി.
'കാറില്‍ വന്നത് ഇഷ്ടപ്പെടാത്ത സഹോദരങ്ങളേ, അത് എന്റെ കാര്‍ അല്ല, ഒരു സുഹൃത്തിന്റെ കാര്‍ ആണ്, ഇനി അതിന്റെ പേരില്‍ ആരും എന്നെ ക്രൂശിക്കരുത്.' അസീസ് പറഞ്ഞു. പ്രതികരണമാരായാന്‍ വിളിച്ചപ്പോള്‍ കൂടുതല്‍ ഒന്നും വിശദമാക്കാനില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
അസീസ് കാറില്‍ വന്നതിന് എന്തിനാണ് മമ്മൂട്ടിയോട് ഉപമിക്കുന്നത് എന്നും, ഇത്തരത്തില്‍ ക്യാപ്ഷന്‍ ഇട്ട് അസീസിന് നെഗറ്റീവ് കമന്റ് ഉണ്ടാക്കുന്നവരെയാണ് പറയേണ്ടതെന്നുമുള്ള കമന്റുകളുമായി നിരവധിപേരാണ് എത്തിയത്. അസീസ് ബെന്‍സ് കാറില്‍ വന്നതിന് അസൂയയുള്ളവരാണ് നെഗറ്റീവ് കമന്റ്‌റ് ഇടുന്നതെന്ന തരത്തില്‍ അസീസിനെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകളും വിഡിയോയുടെ താഴെയുണ്ട്.