ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത് ബാഹുൽ രമേശിൻ്റെ രചനയിൽ പുറത്തിറങ്ങിയ മിസ്റ്ററി ത്രില്ലർ ചിത്രമാണ് കിഷ്കിന്ധ കാണ്ഡം.ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ സിനിമയെന്ന പ്രത്യേകതയും ചിത്രം നേടി.2024-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഒമ്പതാമത്തെ മലയാള ചിത്രമായും കിഷ്കിന്ധാ കാണ്ഡം ഉയർന്നു .
അടുത്തിടെ ഒരു അഭിമുഖത്തിൽ തിരക്കഥ കൃത്ത് ബാഹുൽ രമേശ് കിഷ്കിന്ധാകാണ്ഡത്തിന്റെ രചനാവേളയിൽ ഉണ്ടായ ഒരു അനുഭവം പങ്കു വെച്ചതാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമായിരിക്കുന്നത്.മലയാള സിനിമയിൽ ആദ്യമായാണ് ഒരു ചിത്രത്തിന്റെ തിരക്കഥയെക്കുറിച്ച് ഇത്രയേറെ നിരൂപക പ്രശംസകൾ ഉണ്ടാകുന്നത്.തിരക്കഥ പൂർത്തിയായ ശേഷം ബാഹുൽ രമേശ് ആദ്യമായി വായിച്ച് നോക്കിയപ്പോഴുണ്ടായ അനുഭവത്തെകുറിച്ചാണ് പറയുന്നത്.
"ഞാൻ എന്റെ തിരക്കഥ എഴുതിയിട്ട് ആദ്യമേ വായിച്ച് നോക്കാറില്ല,മറ്റുള്ള ടാർഗറ്റ് പ്രേക്ഷകരെ ഉദ്ദേശിച്ചാണ് എഴുതുന്നത്.ഞാൻ എഴുതുന്ന കഥകൾ അച്ഛനാണ് വായിക്കാൻ കൊടുക്കുന്നത്.ആദ്യ പകുതി എഴുതി പൂർത്തിയായി രണ്ടാം പകുതിയെക്കുറിച്ച് ഒരു ഐഡിയയും ഇല്ലാതിരിക്കുമ്പോൾ അച്ഛന് വായിക്കാൻ കൊടുത്തിട്ട് രണ്ടാം പകുതിയെക്കുറിച്ച് എന്തെങ്കിലും പറയാമോ എന്ന് ചോദിക്കും.എന്നിട്ട് ഒരു ദിവസം ഗ്യാപ്പെടുക്കും.വായിച്ചു കഴിഞ്ഞ ശേഷം രണ്ടാം പകുതിയിലേക്കുള്ള ഇരുപതോളം ത്രെഡുകളുമായി അച്ഛനത്തും.അത് മുഴുവനും വായിച്ച ശേഷം ഒരു കാര്യം മനസ്സിൽ ഉറപ്പിക്കും,ഇതിൽ ഒന്നു പോലും രണ്ടാം പകുതിയിലേക്ക് എഴുതാൻ പാടില്ല .പ്രേക്ഷകർ എന്തു പ്രെഡിക്ക്റ്റ് ചെയ്യുമെന്ന് എഴുതിവെച്ചിട്ട് കാര്യമില്ല .നേരെ മറിച്ച് പ്രേക്ഷകർക്ക് എന്താണ് പ്രെഡിക്ട് ചെയ്യാൻ കഴിയാത്തതെന്ന് ചിന്തിച്ചു കൊണ്ടാണ് രണ്ടാം പകുതി എഴുതേണ്ടതെന്ന തീരുമാനത്തിലെത്തിയത്."