ബാലചന്ദ്രമേനോന്റെ സിനിമ ജീവിതത്തിന് അൻപതാണ്ട്: ആഘോഷം ടഗോർ തിയറ്ററിൽ 29 ന്

നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ സിനിമയിൽ എത്തിയിട്ട് അൻപതുവർഷം തികയുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് ടഗോർ തിയറ്ററിൽ 29 ന് വൈകിട്ട് 6 ന് ആഘോഷം നടത്തും. ജഗതിശ്രീകുമാർ ഉൾപ്പെടെ സിനിമരംഗത്തെ പ്രമുഖർ പങ്കെടുക്കും.

author-image
Devina
New Update
balac

തിരുവനന്തപുരം: നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ സിനിമയിൽ എത്തിയിട്ട് അൻപതുവർഷം തികയുന്നു.
അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് ടഗോർ തിയറ്ററിൽ 29 ന് വൈകിട്ട് 6 ന് ആഘോഷം നടത്തും. ജഗതിശ്രീകുമാർ ഉൾപ്പെടെ സിനിമരംഗത്തെ പ്രമുഖർ പങ്കെടുക്കും. ബാലചന്ദ്രമേനോൻ സ്ഥാപകനായ റോസസ് ദ ഫാമിലി ക്‌ളബാണ് ആഘോഷത്തിന് ഒരുങ്ങുന്നത്.

1978 ൽ പുറത്തിറങ്ങിയ ഉത്രാടരാത്രി എന്ന സിനിമ മുതലാണ് കഥ, തിരക്കത, സംഭാഷണം, സംവിധാനം ബാലചന്ദ്രമേനോൻ എന്ന വാചകം വെള്ളിത്തിരയിൽ എത്തിയത്. 1975 ലാണ് ബാലചന്രമേനോൻ സിനിമവാരികയിൽ റിപ്പോർട്ടറായി വന്നത്. 1981 ൽ പുറത്തിറങ്ങിയ മണിയൻപിള്ള അഥവ മണിയൻപിള്ള എന്ന സിനിമയിലൂടെ നടനായി വെള്ളിത്തിരയിലെത്തി.
അദ്ദേഹം സംവിധാനം ചെയ്ത 37 സിനിമകളിൽ 27 ലും നടനായി. ശോഭന, കാർത്തിക, രോഹിണി പാർവ്വതി എന്നീ നടിമാരെല്ലാം പുതുമുഖങ്ങളായി സിനിമയിൽ എത്തിച്ചത് ബാലചന്ദ്രമേനോന്റെ സിനിമയിലൂടെയാണ്.
തായ്ക്ക് ഒരുതാലാട്ട് എന്ന തമിഴ് സിനിമയും അദ്ദേഹം സംവിധാനം ചെയ്തു. വിവിധ സംവിധായകരുടെ 30ൽ പരം സിനിമകളിൽ അഭിനയിച്ചു. നിർമ്മാതാവ്, ഗാനരചയിതാവ്, സംഗീതസംവിധായകൻ ഗായകൻ, എഡിറ്റർ എന്നീ മേഖലകൾ അദ്ദേഹം കൈയടക്കി. 
1988 ൽ സമാന്തരങ്ങൾ എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചതിന് മികച്ച നടനുള്ള ദേശീയപുരസ്‌കാരവും നേടി. 2007 ൽ രാജ്യം അദ്ദേഹത്തിനെ പത്മശ്രീ നൽകി ആദരിച്ചു. സിനിമാ ജീവിതത്തിൽ അൻപതുവർഷം പൂർത്തിയാക്കുമ്പോൾ ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ മുഖ്യമന്ത്രിയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഉടനെ അടുത്ത സിനിമ സംവിധാനം ചെയ്യാനും ആലോചനയുണ്ട്.