മുംബൈ:ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിയ പ്രതിയെ മുംബൈ പോലീസ് പിടികൂടി.സംഭവം നടന്ന് 30 മണിക്കൂർ കഴിഞ്ഞാണ് പോലീസ് പ്രതിയെ അറസ്റ്റു ചെയ്ത് ബാന്ദ്ര പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.രഹസ്യ കേന്ദ്രത്തിൽ വെച്ച് ചോദ്യം ചെയ്തതതിനു ശേഷമാണ് പ്രതിയെ ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വന്നതെന്നാണ് വിവരം.ഇതിനിടെ നടന്റെ ഇളയ മകനെ ആക്രമിക്കാൻ പ്രതി ശ്രമിച്ചെന്നും പ്രതിയെ കണ്ടാൽ തിരിച്ചറിയുമെന്നും സെയ്ഫ് അലിഖാന്റെ വീട്ടിലെ നഴ്‌സായ ഏലിയാമ്മ മൊഴി നൽകി.മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടന്റെ ആരോഗ്യ നില മെച്ചപ്പെട്ടു.
വ്യാഴാഴ്ചയാണ് താരത്തിൻറ്‍റെ വീട്ടിൽ മോഷണശ്രമം നടക്കുന്നത്.സംഭവത്തിനിടെ,വീട്ടിൽ ജോലി ചെയ്തിരുന്ന ആളാണ് ആദ്യം മോഷ്ടാവിനെ കാണുന്നത്.ജോലിക്കാരിയുടെ നിലവിളി കേട്ടതിനെത്തുടർന്ന്,സെയ്ഫ് അലി ഖാൻ മോഷ്ടാവിനെ തടയാൻ ശ്രമിച്ചപ്പോഴാണ് പ്രതി താരത്തെ കുത്തി പരിക്കേൽപ്പിച്ച് രക്ഷപ്പെട്ടത്.
സമീപത്തെ ഒരു കോമ്പൗണ്ടിന്റെ മതിൽ ചാടിക്കടന്നാണ് മോഷ്ടാവ് അകത്തു കടന്നത്.കെട്ടിടത്തിന്റെ രൂപരേഖയെക്കുറിച്ച് അക്രമിക്ക് നേരത്തെ അറിയാമായിരുന്നെന്നും നടൻ താമസിക്കുന്ന നിലയിലെത്താൻ കെട്ടിടത്തിന്റെ പിൻഭാഗത്തെ പടികൾ ഉപയോഗിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.ബലപ്രയോഗത്തിലൂടെ കടന്നുകയറിയതിന്റെ സൂചനകളൊന്നുമില്ല,ആക്രമണത്തിന് രണ്ട് മണിക്കൂർ മുമ്പ് ആരും പരിസരത്ത് പ്രവേശിച്ചതായും സിസിടിവിയിൽ പതിഞ്ഞിട്ടില്ലെന്ന്
പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.