ബോളിവുഡ് താരം സെയ്ഫ് അലിഖാനെ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ബംഗ്ലാദേശ് സ്വദേശിയാണ് അറസ്റ്റിലായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇയാളുടെ പേര് മുഹമ്മദ് ഷെരീഫുല്‍ ഇസ്ലാം ഷെഹ്‌സാദ് എന്നാണ്.ഒരു ഹൗസ് കീപ്പിംഗ് ഏജന്‍സിയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്.നേരത്തെ ഇയാള്‍ താരത്തിന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഹൗസ് കീപ്പിംഗ് ഏജന്‍സിയിലെ ജീവനക്കാരനായ ഷെഹ്‌സാദ് ജോലിയുടെ ഭാഗമായാണ് സെയ്ഫിന്റെ വീട്ടില്‍ എത്തിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.വീടുവൃത്തിയാക്കാന്‍ എത്തിയപ്പോള്‍ വീട്ടിലെ ക്രമീകരണങ്ങളെല്ലാം ഷെഹ്‌സാദ് മനസ്സിലാക്കിയിരിക്കാം എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലെത്തിയ ഷെഹ്‌സാദ് പല പേരുകളിലാണ് ഇവിടെ കഴിഞ്ഞത്.വിജയ് ദാസ്,ബിജോയ് ദാസ്,മുഹമ്മദ് ഇല്യാസ്,ബിജെ എന്നീ പേരുകളിലാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്.ഞായറാഴ്ച രാവിലെയാണ് ഇയാളെ പിടികൂടിയത്.താനെയില്‍ നിന്നാണ് 30 കാരനായ പ്രതിയെ പിടികൂടിയത്.ഇയാളുടെ കൈവശം തിരിച്ചറിയല്‍ രേഖകളൊന്നും ഇല്ലെന്നാണ് മുംബൈ പൊലീസ് പറയുന്നത്.
അഞ്ചോ ആറോ മാസം മുന്‍പാണ് ജോലി തേടി മുംബൈയില്‍ എത്തിയത്. വിജയ് ദാസ് എന്നാണ് പ്രതി ആദ്യം പേര് വെളിപ്പെടുത്തിയത്.ആക്രമണത്തിനു താനെയിലെ ഒരു റസ്റ്റോറന്റില്‍ ജോലി ചെയ്യുകയായിരുന്നു.മറ്റൊരു വ്യാജപേരിലാണ് ഇയാള്‍ ഇവിടെ ജോലി ചെയ്തിരുന്നത്.ഇയാള്‍ കൊടും ക്രിമിനലാണെന്നാണ് പൊലീസിന്റെ നിഗമനം.കുറ്റകൃത്യം നടത്തി സ്ഥലം വിട്ട ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ ഇയാള്‍ വസ്ത്രം മാറിയിരുന്നു.
പ്രതിയെ കണ്ടെത്താന്‍ വന്‍ തിരച്ചിലാണ് മുംബൈ പൊലീസ് നടത്തിയത്. ലോക്കല്‍ പോലീസ്,ക്രൈംബ്രാഞ്ച്,ക്രൈം ഇന്റലിജന്‍സ് യൂണിറ്റ് എന്നിവ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.ബാന്ദ്ര പോലീസ് സംശയാസ്പദമായ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.എന്നാല്‍,അഞ്ച് മണിക്കൂറിന് ശേഷം ഇയാളെ വിട്ടയച്ചു.കാരണം സിസിടിവില്‍ പതിഞ്ഞ അക്രമിയുടെ രൂപസാദൃശ്യമുള്ളയാളെയായിരുന്നു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
സെയ്ഫ് അലിഖാനെതിരായ ആക്രമത്തിന്റെ ഞെട്ടലിലാണ് മുംബൈ നഗരം. ആരും അറിയാതെ കെട്ടിടത്തിനുള്ളില്‍ ആക്രമി കടന്നെത്തിയത് എങ്ങനെ? തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കാണ് ഉത്തരം ലഭിക്കേണ്ടത്.വീടിനകത്ത് നിന്നും പുറത്ത് നിന്നുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. ഇതില്‍ ഒന്നിലും ആക്രമി വീടിനകത്ത് കടക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്താനായില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
സെയ്ഫ്-കരീന ദമ്പതികളുടെ വസതിയുടെ പരിസര പ്രദേശങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളിലും ഇത്തരത്തില്‍ ആരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതിന് അര്‍ത്ഥം ആക്രമി വളരെ മുന്‍പ് തന്നെ വസതിയില്‍ എത്തിയിരുന്നു എന്നാണ്. അത്രയും നേരം ആ വീട്ടില്‍ ഒളിച്ച് കഴിയണമെങ്കില്‍ വീടിനെ കുറിച്ച് വ്യക്തമായി അറിയുന്ന ഒരാളുടെ സഹായം ആവശ്യമാണ്.അത് വീട്ടിനകത്ത് നിന്നുള്ള ഒരാളാവാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു.സംഭവത്തില്‍ മൂന്ന് ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന ജീവനക്കാരെയാണ് ചോദ്യം ചെയ്തത്.കരീന കപൂറിന്റെ അടക്കം മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.അക്രമി സെയ്ഫിനെ ആവര്‍ത്തിച്ചു കുത്തുകയായിരുന്നു. അത് കണ്ടുകൊണ്ടു നില്‍ക്കാനേ പറ്റിയുള്ളൂ.എത്രയും പെട്ടെന്ന് പോവുകയും ചെയ്തു.സംഭവത്തിനു ശേഷം സഹോദരി കരിഷ്മ കപൂറെത്തിയാണ് തന്നെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയതെന്നും കരീന വെളിപ്പെടുത്തി.