മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചത്രം ബറോസ് തിയറ്ററുകളിൽ എത്തി.ക്രിസ്മസ് ദിനത്തിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന് അഡ്വാൻസ് ബുക്കിങ്ങിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി പ്രേത്യേക പ്രിവ്യൂ ഷോ ചെന്നൈയിൽ നടത്തിയിരുന്നു. ഈ ഷോ കാണാൻ എത്തിയ പ്രണവിന്റെ വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.സംവിധായകൻ മണിരത്നം, തെന്നിന്ത്യൻ താരം വിജയ് സേതുപതി എന്നിവരുൾപ്പെടെ നിരവധി പേർ ബറോസ് പ്രിവ്യൂ ഷോ കാണാൻ എത്തിയിരുന്നു.
"47 വർഷം തികയുന്ന തന്റെ സിനിമ ജീവിതത്തിലെ ആദ്യ സംവിധാന സംരംഭം കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയാകണമെന്ന നിർബന്ധം തനിക്കുണ്ടായിരുന്നുവെന്നാണ്."സിനിമയെക്കുറിച്ച് മോഹൻലാൽ പറഞ്ഞത്.ആശിർവാദ് സിനിമാസിന്റെ ഏറ്റവും വലിയ സിനിമയായ ബറോസ് ഇന്ത്യൻ സിനിമയ്ക്ക് തന്നെ മുതൽക്കൂട്ടാകുമെന്നു തീർച്ച.
ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ 'മൈ ഡിയർ കുട്ടിച്ചാത്തൻ'സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ തിരക്കഥയിൽ ആരംഭിച്ച ചിത്രം ഇടയ്ക്ക് നിന്ന് പോവുകയും പിന്നീട് ടി കെ രാജീവും മോഹൻലാലും ചേർന്ന് പുതിയ തിരക്കഥ ഒരുക്കുകയായിരുന്നു.അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് റിലീസിനൊരുങ്ങുന്നത്.മോഹൻലാൽ തന്നെ ടൈറ്റിൽ വേഷത്തിൽ എത്തുന്ന ചിത്രം 3ഡിയിലും 2ഡിയിലും പ്രദർശനത്തിനെത്തും.മോഹൻലാലിനെ കൂടാതെ സ്പാനിഷ് താരങ്ങളായ പാസ് വേഗ, റാഫേൽ അമർഗോ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.