ഭൂല്‍ ഭുലയ്യ മൂന്നാം ഭാഗം; വിദ്യാ ബാലന്റെ തിരിച്ചുവരവ്

ഭൂല്‍ ഭുലയ്യ സീരീസിന്റെ മൂന്നാം ഭാഗവുമായി എത്തുകയാണ് അനീസ് ബസ്മിയും കാര്‍ത്തിക് ആര്യനും. ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിക്കുന്നതില്‍, ആരാധകര്‍ വലിയ ആവേശത്തിലാണ്.

author-image
Rajesh T L
New Update
bhoolbhulaiya3

ഭൂല്‍ ഭുലയ്യ സീരീസിന്റെ മൂന്നാം  ഭാഗവുമായി എത്തുകയാണ് അനീസ് ബസ്മിയും കാര്‍ത്തിക് ആര്യനും. ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിക്കുന്നതില്‍, ആരാധകര്‍ വലിയ ആവേശത്തിലാണ്. ആരാധകരെ  പ്രധാനമായും ആവേശത്തിലാക്കുന്ന മറ്റു രണ്ടു പ്രധാന കാര്യങ്ങള്‍ ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാഗം ലോകമെമ്പാടും 260 കോടിയിലധികം വാരിക്കൂട്ടിയ ഗംഭീര വിജയമായിരുന്നു. മറ്റൊന്ന് മൂന്നാം ഭാഗത്തില്‍ വിദ്യാബാലന്റെ   തിരിച്ചുവരവാണ്. അതേസമയം, നവംബര്‍ ഒന്നിന് രോഹിത് ഷെട്ടിയുടെ അജയ് ദേവ്ഗണ്‍ ചിത്രം സിംഗം റിട്ടേണ്‍സും ഭൂല്‍ ഭുലയ്യയും തമ്മില്‍ ഏറ്റുമുട്ടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Vidya Balan latest movie singam returns