ബിജുമേനോനും ജോജു ജോർജും ഒന്നിച്ചെത്തുന്നു: 'വലത് വശത്തെ കള്ളൻ' ചിത്രീകരണം ആരംഭിച്ചു

ജിത്തു ജോസഫിന്റെ സംവിധാനത്തിൽ ബിജു മേനോനും ജോജു ജോർജും കേന്ദ്ര കഥാപാത്രങ്ങളായ് എത്തുന്ന പുതിയ ചിത്രം ' വലതു വശത്തെ കള്ളൻ' ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കം കുറിച്ചു.

author-image
Aswathy
New Update
Joju

ജിത്തു ജോസഫിന്റെ സംവിധാനത്തിൽ ബിജു മേനോനും ജോജു ജോർജും കേന്ദ്ര കഥാപാത്രങ്ങളായ് എത്തുന്ന പുതിയ ചിത്രം ' വലതു വശത്തെ കള്ളൻ' ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കം കുറിച്ചു. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ ബഡ് സ്റ്റോറീസ്സുമായി സഹകരിച്ചാണ് ചിത്രം നിർമ്മിക്കുന്നത്.

ഇടപ്പള്ളി ത്രീ ഡോട്ട്സ് സ്റ്റുഡിയോയിൽ നടന്ന ലളിതമായ ചടങ്ങോടു കൂടിയാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടായിരുന്നു ആരംഭം കുറിച്ചത്. നടൻ ജോജു ജോർജ് ഫസ്റ്റ് ക്ലാപ്പും നൽകി. ആദ്യ രംഗത്തിൽ ഗോകുൽ (ആട് ജീവിതം ഫെയിം) അഭിനയിച്ചു.  

ബിജു മേനോനും ജോജു ജോർജും ഒന്നിച്ച് എത്തുന്നതിലെ ആവേശം പ്രേക്ഷകരിൽ ഉണ്ട്. ലെന, നിരഞ്ജനഅനൂപ്, ഇർഷാദ്,, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്,മനോജ്.കെ.യു. ലിയോണാ ലിഷോയ്, കിജൻ രാഘവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഡിനു തോമസ് ഇ ലാനാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കെറ്റിനാ ജീത്തു , മിഥുൻ ഏബ്രഹാം. സിനി ഹോളിക്സ് സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.സംഗീതം -വിഷ്ണു ശ്യാം,ഛായാഗ്രഹണം - സതീഷ് ക്കുറുപ്പ്, എഡിറ്റിംഗ്- വിനായക് 'കലാസംവിധാനം. പ്രശാന്ത് മാധവ്

കൊച്ചിയിലും, പരിസരങ്ങളിലും. വാഗമണ്ണിലുമായാകും ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകുന്നത്.

(പിആർഒ) വാഴൂർ ജോസ്.

Biju Menon jithu joseph joju goerge