പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്‌ക്കറിലൂടെ ദുൽഖർ സൽമാന്റെ റീ എൻട്രിയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നടൻ മമ്മൂട്ടിയുടെ മകനെന്ന ലേബലിനുപരി തന്റേതായ ഒരിടം സിനിമാ മേഖലയിൽ ഇതിനോടകം ദുൽക്കർ സൽമാൻ നേടി കഴിഞ്ഞു.മലയാളത്തിൽ ദുൽക്കർ ഇപ്പോൾ അല്പം ഡൌൺ ആണെങ്കിലും പാൻ ഇന്ത്യൻ ലെവലിൽ ദുൽക്കറിന്റെ സാനിധ്യം നിറഞ്ഞു നില്ക്കുന്നു.
കഴിഞ്ഞ വർഷം മലയാളത്തിലുൾപ്പടെ ഇതര ഭാഷകളിൽ റീലീസ് ചെയ്ത' കൊത്ത പരാജയപ്പെട്ടതിനെ തുടർന്ന് നീണ്ട ഒരു ഇടവേള യ്ക്ക് ശേഷമാണ് ലക്കി ഭാസ്ക്കറുമായി ദുൽക്കർ എത്തുന്നത്.തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് ആഗോളതലത്തിൽ ,ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രൈലെർ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ഹിറ്റായി. ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ നടക്കുന്ന അസാധാരണ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ലക്കി ഭാസ്ക്കർ ഒരുക്കിയിരിക്കുന്നത്.ഒക്ടോബർ 31നാണ് ചിത്രം പ്രദർശനത്തതിനെത്തുന്നത്.
ചിത്രത്തിന്റെ പ്രചാരണത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ ദുൽക്കർ എത്തിയത്. ദുൽക്കറിന് പുറമെ സംവിധായകനായ വെങ്കി അറ്റ്ലൂരി, നായികയായ മീനാക്ഷി ചൗധരി എന്നിവരും പ്രൊമോഷനിൽ പങ്കെടുത്തു.ആരാധകർ ഏറെ ആവേശത്തോടെയാണ് ദുൽക്കറിന്റെ വരവേറ്റത്.
താരത്തിന്റെ പുതിയ മലയാള സിനിമകളെക്കുറിച്ചുള്ള അപ്ഡേറ്റുകളും വെളിപ്പെടുത്തി. അമൽ നീരദ് സംവിധാനം ചെയ്ത് 2009 ൽ പുറത്ത് വന്ന ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാലിൽ ക്യാമിയോ റോളിൽ ദുൽക്കർ സൽമാൻ പ്രത്യക്ഷപ്പെടുമോ എന്നാണു ആരാധകർ ഏറേ പ്രതീക്ഷയോടെ ചോദിക്കുന്നത്. ചിത്രത്തിലെ തന്റെ ക്യാമിയോ ഉണ്ടാകുമോ എന്നത് സ്ഥതീകരിച്ചിട്ടില്ല. ബിലാൽ വന്നാൽ അതൊരു ഒന്നൊന്നര വരവായിരിക്കുമെന്നും ദുൽക്കർ പറയുന്നു. എന്തായാലും ബിലാൽ ഉറപ്പായും വരുമെന്നും ദുൽക്കർ കൂട്ടി ചേർത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
