പ്രഭാസ്- ഹനു രാഘവപുടി ചിത്രത്തിൽ ബോളിവുഡ് ഇതിഹാസം അനുപം ഖേർ; നിർമ്മാണം മൈത്രി മൂവി മേക്കേഴ്‌സ്

സലാർ, കൽക്കി 2898 AD എന്നിവയുടെ വമ്പൻ വിജയത്തിന് ശേഷം തെലുങ്ക് സൂപ്പർതാരം പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഹനു രാഘവപുടിയാണ്

author-image
Rajesh T L
New Update
KK

സലാർ, കൽക്കി 2898 AD എന്നിവയുടെ വമ്പൻ വിജയത്തിന് ശേഷം തെലുങ്ക് സൂപ്പർതാരം പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഹനു രാഘവപുടിയാണ്. സീതാരാമം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന ഈ വമ്പൻ  ചിത്രത്തിന്റെ താരനിരയിൽ ബോളിവുഡ് ഇതിഹാസം അനുപം ഖേറും.പാൻ ഇന്ത്യൻ ചിത്രമായി ഈ ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ പ്രശസ്ത ബാനറായ മൈത്രി മൂവി മേക്കേഴ്‌സാണ്. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന് താത്കാലികമായി നൽകിയിരിക്കുന്ന പേര് 'പ്രഭാസ്ഹനു' എന്നാണ്. 

താൻ ഈ ചിത്രത്തിന്റെ ഭാഗമാകുന്ന വിവരം അനുപം ഖേർ തന്നെയാണ് പുറത്ത് വിട്ടത്. തന്റെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ ഏറെ പ്രശസ്തനായ  അനുപം ഖേർ, ഈ ചിത്രത്തിന്റെ തിരക്കഥയെ അതിശയകരം എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യൻ സിനിമയുടെ ബാഹുബലിയായ പ്രഭാസിനൊപ്പം സ്ക്രീൻ സ്പേസ് പങ്കിടുന്നത് ആവേശകരമാണെന്നും സൂചിപ്പിച്ച അദ്ദേഹം, സംവിധായകൻ ഹനു രാഘവപുടിയുടെ കഴിവിനെയും പ്രശംസിച്ചു. താൻ അഭിനയിക്കുന്ന 544 മത്തെ ചിത്രമാണ് ഇതെന്നും അദ്ദേഹം തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു. 

KKKK

1940-കളുടെ പശ്‌ചാത്തലത്തിൽ ഒരു യോദ്ധാവിന്റെ കഥ പറയുന്ന ബിഗ് ബഡ്ജറ്റ് ചരിത്ര ചിത്രമായാണ് ഈ പ്രഭാസ്-ഹനു ചിത്രം ഒരുക്കുന്നത്.ഹിസ്റ്റോറിക്കൽ ഫിക്ഷൻ/ ഇതര ചരിത്രം എന്ന വിഭാഗത്തിൽ,ചരിത്രം ലോകത്തിൽ നിന്ന് മറച്ചുവെച്ച, കുഴിച്ചുമൂടപ്പെട്ട അനീതികൾക്കും മറന്നുപോയ സത്യങ്ങൾക്കുമുള്ള ഏക ഉത്തരം യുദ്ധമാണെന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തിൽ നിന്ന് ഉയർന്നു വന്ന യോദ്ധാവിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുക. പ്രഭാസിന്റെ നായികയായി ഇമാൻവി എത്തുന്ന ചിത്രത്തിൽ  മിഥുൻ ചക്രവർത്തിയും ജയപ്രദയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലോകോത്തര സാങ്കേതിക നിലവാരത്തിൽ വമ്പൻ ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Prabhas jayaprada actor anupam khers