/kalakaumudi/media/media_files/2025/11/11/bony-2025-11-11-16-32-19.jpg)
70-ാം പിറന്നാള്‍ ആഘാഷിക്കുകയാണ് ബോളിവുഡ് നിര്‍മാതാവ് ബോണി കപൂര്‍. ഈ വര്‍ഷം സാമൂഹികമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ വിഷയങ്ങളിലൊന്നായിരുന്നു ബോണി തന്റെ ശരീരഭാരം കുറച്ചത്. നേരത്തെ, 'ജേര്‍ണി അണ്‍സ്‌ക്രിപ്റ്റഡ്' എന്ന അഭിമുഖത്തിനിടെ ബോണി തന്റെ രഹസ്യം പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ചിട്ടയായ ജീവിതശൈലിയും ഭക്ഷണക്രമവുമാണ് തന്നെ ശരീരഭാരം കുറയ്ക്കാന്‍ സഹായിച്ചതെന്ന് ബോണി കപൂര്‍ പറയുന്നു. എന്റെ മക്കള്‍ അവരുടെ ലക്ഷ്യങ്ങള്‍ നേടുന്നതുവരെ എനിക്ക് ആരോഗ്യവാനായി ജീവിക്കണം. അതായിരുന്നു ഞാന്‍ എന്നെത്തന്നെ ശ്രദ്ധിക്കാനുള്ള കാരണങ്ങളിലൊന്ന്. എനിക്കിപ്പോള്‍ 87-88 കിലോ ശരീരഭാരമുണ്ട്. അത് 85 ആക്കണം. 114 കിലോ ഭാരമുണ്ടായിരുന്ന ഞാന്‍ 26 കിലോ കുറച്ചാണ് ഈ ശരീരഭാരത്തിലേക്കെത്തിയത്.
കഠിനമായ രീതികളൊന്നും പിന്തുടര്‍ന്നിട്ടില്ല. ഭക്ഷണക്രമീകരണമായിരുന്നു പ്രധാനം. രണ്ട് മുട്ടയുടെ വെള്ള കൊണ്ടുള്ള ഓംലെറ്റായിരുന്നു പ്രഭാതഭക്ഷണം. കൂടാതെ, ജ്യൂസും നെല്ലിക്ക, കിവി, എന്നീ പഴങ്ങളും കഴിക്കും. ഉച്ചയ്ക്ക് മിക്കവാറും സൂപ്പ് ആയിരിക്കും. അല്ലെങ്കില്‍ പരിപ്പും സബ്ജിയും കൂട്ടി ജോവര്‍ റൊട്ടി കഴിക്കും. അത്താഴത്തിന് സൂപ്പിനൊപ്പം തന്തൂരി ചിക്കന്‍. അതല്ലെങ്കില്‍, രണ്ട് ഗ്ലാസ് സൂപ്പ് മാത്രം, ബോണി പറഞ്ഞു.
നേരത്തെ, സമാനമായ രീതിയില്‍ 14 കിലോ ശരീരഭാരം കുറച്ചുകൊണ്ട് ശ്രദ്ധേയനായ വ്യക്തിയാണ് ബോണി. ഫിറ്റ്‌നെസിനോടുള്ള താത്പര്യത്തിന് കാരണം അന്തരിച്ച ഭാര്യ ശ്രീദേവിയാണെന്ന് പിന്നീട് ബോണി വെളിപ്പെടുത്തിയിരുന്നു. മുടിയുടെ ആരോഗ്യം ശരിയാകണമെങ്കില്‍ ആദ്യം ഭാരം കുറയ്ക്കണമെന്ന് ശ്രീദേവി പറയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
