/kalakaumudi/media/media_files/MAX3jKYZOmfTC1UpyyXt.jpg)
കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബോഗയ്ൻവില്ല’. ചിത്രത്തിലെ സ്തുതി എന്ന ഗാനം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ഇപ്പോൾ ‘ബോഗയ്ൻവില്ല’ യിലെ ക്യാരക്ടർ പോസ്റ്ററുകളും ഏറെ ശ്രദ്ധേയമായി. ചിത്രത്തിൽ റോയ്‌സ് തോമസായെത്തുന്ന കുഞ്ചാക്കോ ബോബൻ, ഡേവിഡ് കോശിയായെത്തുന്ന ഫഹദ് ഫാസിൽ, റീതുവായെത്തുന്ന ജ്യോതിർമയി, ബിജുവായെത്തുന്ന ഷറഫുദ്ദീൻ, രമയായെത്തുന്ന ശ്രിന്ദ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സിനിമയുടെ ട്രെയിലർ ബുധനാഴ്ച ആറു മണിക്ക് എത്തും.
ചിത്രം ഒക്ടോബർ 17നു തിയറ്ററുകളിലെത്തും. ക്രൈം ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേർന്നാണ് അമൽ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹകൻ.
അമൽ നീരദ് പ്രൊഡക്ഷൻസിന്റേയും ഉദയ പിക്‌ചേഴ്‌സിന്റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. എഡിറ്റർ: വിവേക് ഹർഷൻ.