/kalakaumudi/media/media_files/vdL2pMwMYNoxA11HWlqo.jpeg)
സിനിമാലോകത്ത് ആരാധകരുടെ വിമർശനങ്ങൾ ഉയരുന്നത് പതിവാണ് . ഇപ്പോഴിതാ സലിം കുമാറിന്റെ മകൻ ചന്തുവിന് നേരെയും അത്തരത്തിൽ വന്ന ഒരു പരിഹാസ കമന്റ് ആണ് ചർച്ചയാവുന്നത്. ദുൽഖർ സൽമാൻ നിർമിക്കുന്ന പുതിയ ചിത്രത്തിൽ നടൻ സലിം കുമാറിന്റെ മകന്‍ ചന്തു ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഈ സിനിമയുടെ ലൊക്കേഷനിലെത്തിയ മമ്മൂട്ടിക്കൊപ്പമുള്ള ചന്തുവിന്റെ ഫോട്ടോ വൈറൽ ആയിരുന്നു.ഫോട്ടോയ്ക്ക് താഴെ പരിഹാസ കമന്റുമായി എത്തിയ യുവാവിന് ചന്തു നൽകിയ മറുപടിയാണ് വൈറൽ.
‘പുറകില്‍ ഇരിക്കുന്ന സലിം കുമാറിന്റെ മകന്‍ മരപ്പാഴിനെ ഇപ്പോള്‍ പല പടങ്ങളിലും പിടിച്ച് തിരുകി വയ്ക്കുന്നുണ്ട്’ എന്ന കമന്റിന്, ‘ഓക്കെ ഡാ’ എന്നാണ് ചന്തുവിന്റെ മറുപടി.
‘ഒന്നുമില്ലായ്മയില്‍ നിന്നും വളര്‍ന്ന ഒരച്ഛന്റെ മകനാണ്. സലിം കുമാറിനെയും ചെറുപ്പത്തില്‍ നാട്ടിലെ പലരും പരിഹസിച്ചിട്ടുണ്ട്. അതിനുള്ള മധുര പ്രതികാരം അദ്ദേഹമിപ്പോള്‍ ചെയ്യുന്നുമുണ്ട്. തീര്‍ച്ചയായും അവനും മലയാള സിനിമയില്‍ മികച്ചവരില്‍ ഒരാളാകും’ എന്നാണ് ചന്തുവിനെ പിന്തുണച്ചുള്ള കമന്റുകളിലൊന്ന്. ചന്തുവിനെ പിന്തുണച്ച് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
