ട്രോളുകളിലൂടെയും മീമുകളിലൂടെയും കാലത്തെ അതിജീവിച്ച് മുന്നേറുന്ന കഥാപാത്രങ്ങൾ

ഷാഫിയുടെ വിയോഗം മലയാള സിനിമയ്ക്ക് വലിയൊരു നഷ്ടമാണ്.മലയാള സിനിമയിൽ അദ്ദേഹത്തെപ്പോലെ മറ്റൊരു ഹിറ്റ് മേക്കർ ഉണ്ടാകുമോ എന്ന് സംശയമാണ്.ഷാഫിയുടെ സിനിമകളെ വ്യത്യസ്തമാക്കുന്നത് കഥാപാത്രങ്ങളുടെ അവതരണമാണ്

author-image
Rajesh T L
New Update
ss

ഷാഫിയുടെ വിയോഗം മലയാള സിനിമയ്ക്ക് വലിയൊരു നഷ്ടമാണ്.മലയാള സിനിമയിൽ അദ്ദേഹത്തെപ്പോലുള്ള മറ്റൊരു ഹിറ്റ് മേക്കർ ഉണ്ടാകുമോ എന്ന് സംശയമാണ്.ഷാഫിയുടെ സിനിമകളെ വ്യത്യസ്തമാക്കുന്നത് കഥാപാത്രങ്ങളുടെ അവതരണമാണ്,പ്രത്യേകിച്ച്  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രസകരമായ രീതി.കാലം കടന്നുപോയാലും പ്രേക്ഷകരുടെ മനസ്സിൽ ഓരോ കഥാപാത്രങ്ങളും മനസ്സിൽ തങ്ങി നിലനിൽക്കും.

ദശമൂലം ദാമു,മണവാളൻ,പൊഞ്ഞിക്കര,സ്രാങ്ക് തുടങ്ങിയ കഥാപാത്രങ്ങൾ ഇപ്പോഴും ട്രോളുകളിലൂടെയും മീമുകളിലൂടെയും മലയാളികളുടെ മനസ്സിൽ ജീവിക്കുന്നു. വൺമാൻഷോ,കല്യാണരാമൻ,തൊമ്മനും മക്കളും,ചോക്ലേറ്റ്,ടു കൺട്രീസ്,ചട്ടമ്പിനാട്,മായാവി,തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ബ്ലോക്ക്ബസ്റ്ററുകളാണ്.വിക്രം നായകനായി അഭിനയിച്ച മജ എന്ന തമിഴ് ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു.രാജസേനൻന്റെ  കൺമണി എന്ന   ചിത്രത്തിലൂടെ അസിസ്റ്റന്റ് ഡയറക്ടറായാണ് ഷാഫി  മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.കോമഡി ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ഷാഫി രണ്ട് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.2022ൽ  പുറത്തിറങ്ങിയ  ആനന്ദം പരാമാനന്ദമാണ്   അവസാനത്തെ ഷാഫി ചിത്രം.

malayalam film malayalam cinema