/kalakaumudi/media/media_files/2025/02/27/yxsFo9fLAE4qypsHtKRb.jpg)
ന്യൂഡല്‍ഹി: വിക്കി കൗശല്‍ നായകനായി വന്ന ചിത്രമാണ് ഛാവ. സിനിമയുടെ പ്രദര്‍ശനത്തിനിടെ ഡല്‍ഹിയിലെ ഒരു തിയറ്ററില്‍ തീപിടിത്തം ഉണ്ടായി. തിയറ്ററില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഡല്‍ഹി സിറ്റി മാളിലെ പി വി ആര്‍ തിയറ്ററിലാണ് തീ പിടിത്തം ഉണ്ടായത്. ഇന്നലെ വൈകിട്ട് 5.40ന്റെ ഷോയ്ക്കിടെയാണ് തീപിടുത്തം ഉണ്ടായത്.
മള്‍ടിപ്ലക്‌സിലെ ഷോര്‍ട് സര്‍ക്യൂട്ട് കാരണമാണ് തിയറ്ററില്‍ തീപിടുത്തം ഉണ്ടായത്. തിയറ്ററിലെ സ്‌ക്രീനിന്റെ മുകള്‍വശത്താണ് തീപിടിത്തമുണ്ടായത്. നിമിഷങ്ങള്‍ക്കുള്ളില്‍ തീ അണയ്ക്കാന്‍ സാധിച്ചു. ആര്‍ക്കും പരുക്കില്ല എന്നാണ് റിപ്പോര്‍ട്ട്.
ബോളിവുഡിനെ കരകയറ്റുന്ന പ്രകടനമാണ് ഛാവ തിയറ്ററില്‍ കാഴ്ചവയ്ക്കുന്നത്. വിക്കി കൗശലിന്റെ ഛാവ 450 കോടിയില്‍ അധികം നേടിയിട്ടുണ്ട്. ആദ്യദിനം ആഗോളതലത്തില്‍ 50.05 കോടി ഗ്രോസ് ആയിരുന്നു ഛാവ നേടിയത്. ഒന്നാം ദിനത്തില്‍ നിന്നും കൂടുതല്‍ കളക്ഷനാണ് ഒന്‍പതാം ദിനം ചിത്രം നേടിയത്.
59.03 കോടിയാണ് ഒന്‍പതാം ദിനം മാത്രം ചിത്രം നേടിയിരിക്കുന്നതെന്നാണ് കണക്ക്. അങ്ങനെ ആകെ മൊത്തം 405.49 കോടിയാണ് ഛാവ ഇതുവരെ നേടിയിരിക്കുന്നത്. ഇതോടെ അജയ് ദേവഗണ്‍ ചിത്രം സിങ്കം എഗെയ്ന്‍ എന്ന ചിത്രത്തെ ഛാവ മറികടന്നു. 402.26 കോടിയാണ് സിങ്കത്തിന്റെ ആകെ കളക്ഷന്‍.