/kalakaumudi/media/media_files/2025/08/06/sandra-2025-08-06-22-02-40.jpg)
കൊച്ചി: അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ മടിയില്ലാത്ത സാന്ദ്ര തോമസ് പ്രൊഡ്യൂസേര്‍സ് അസോസിയേഷനുമായി തുറന്ന പോരിലാണ്. പ്രമുഖ താരങ്ങള്‍ക്കെതിരെ ഒന്നിലേറെ തവണ സാന്ദ്ര തോമസ് സംസാരിച്ചിട്ടുണ്ട്. സൂപ്പര്‍സ്റ്റാറുകള്‍ പെണ്‍മക്കളെ സിനിമാ രംഗത്തേക്ക് കൊണ്ട് വരാന്‍ മടിക്കുന്നതിനെക്കുറിച്ച് സാന്ദ്ര തോമസ് പുതിയ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ അഭിനയ രംഗത്തേക്ക് വരുന്ന കാര്യവും സാന്ദ്ര പരാമര്‍ശിച്ചു. ഒരു യൂട്യൂബ് ചാനലിലായിരുന്നു സാന്ദ്രയുടെ തുറന്നുപറച്ചില്‍.
പെണ്‍കുട്ടികളെ വിടാന്‍ പറ്റുന്ന ഇന്‍ഡസ്ട്രി അല്ല ഇതെന്ന് അപ്പന്‍മാരായ ഇവര്‍ക്കെല്ലാവര്‍ക്കും അറിയാം. അതുകാെണ്ട് തന്നെ അവരുടെ പെണ്‍കുട്ടികള്‍ക്കും ഈ ലക്ഷ്വറി അനുഭവിക്കാനുള്ള സ്‌പേസ് ഉണ്ടാക്കിക്കൊടുക്കുകയാണ് ഞാന്‍. ഇന്നത്തെ മാറ്റങ്ങളുടെ സൂചനയാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ അഭിനയ രംഗത്തേത്ത് വന്നതെന്നും സാന്ദ്ര തോമസ് പറയുന്നു.
ഇന്ന് ലാലേട്ടന്‍ മകളെ അത് പോലെ എക്യുപ്ഡ് ആക്കിയ ശേഷമാണ് സിനിമയിലേക്ക് കൊണ്ട് വരുന്നത്. അല്ലാതെ എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ അല്ല. എട്ടും പൊട്ടും തിരിയാത്ത വള്‍നറബിള്‍ പ്രായത്തില്‍ വന്ന ഒരുപാട് പെണ്‍കുട്ടികളെ കണ്ട ആള്‍ സ്വന്തം മകളെ എക്യുപ്ഡ് ആക്കിയ ശേഷമാണ് കൊണ്ട് വരുന്നത്. അപ്പോഴും പവര്‍ പൊസിഷനില്‍ നില്‍ക്കുന്ന അപ്പന്‍ അവിടെയുണ്ട്. ആ മകളെ ആര്‍ക്കും തൊടാന്‍ പറ്റില്ല. അടുക്കാന്‍ പോലും ആര്‍ക്കും പറ്റില്ലെന്നും അവര്‍ പറയുന്നു.