/kalakaumudi/media/media_files/2025/06/22/szd-2025-06-22-13-12-03.jpg)
കൊച്ചി: മലയാള സിനിമ 'ലൗലിക്ക്" എതിരെ പകർപ്പവകാശലംഘന നോട്ടീസ്. സൂപ്പർ ഹിറ്റ് സംവിധായകനായ എസ്.എസ്. രാജമൗലിയുടെ ഈഗയെന്ന (ഈച്ച) സിനിമയുടെ നിർമ്മാതാവായ സായ് കൊരപാടിയാണ് നോട്ടീസയച്ചത്. 2012ൽ തങ്ങൾ നിർമ്മിച്ച ഈഗ എന്ന സിനിമയിലെ അനിമേറ്റഡ് കഥാപാത്രമായ ഇച്ചയുടെ പകർപ്പാണ് ലൗലിയിലും ഉപയോഗിച്ചിരിക്കുന്നതെന്ന് നോട്ടീസിൽ പറയുന്നു. എത്രയും വേഗം ഈ രംഗങ്ങൾ നീക്കണമെന്നും ലൗലി സിനിമയിൽ നിന്ന് ലഭിച്ച പണം കൈമാറണമെന്നും നോട്ടീസിലുണ്ട്.
ഈച്ചയെ പകർത്തിയിട്ടില്ലെന്നും തങ്ങളുടെ സ്റ്റുഡിയോയിലാണ് ഈ കഥാപാത്രത്തിനായുള്ള ഈച്ചയുടെ രൂപം നിർമ്മിച്ചതെന്നും സംവിധായങ്ങൾ ദിലീഷ് കരുണാകരൻ അറിയിച്ചു. ഏത് പരിശോധനയ്ക്കും തയ്യാറാണെന്നും ദിലീഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
