/kalakaumudi/media/media_files/2025/12/18/ifu-2025-12-18-14-51-21.jpg)
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രതിസന്ധി തുടരുന്നു. മേളയിൽ പ്രദർശിപ്പിക്കുന്ന ആറ് സിനിമകൾക്ക് കേന്ദ്ര സർക്കാർ പ്രദർശനാനുമതി നിഷേധിച്ചു.
ഓൾ ദാറ്റ് ലെഫ്റ്റ്‌സ് ഓഫ് യു, ക്ലാഷ്, യെസ്, ഫ്‌ളെയിംസ്, ഈഗിൾസ് ഓഫ് ദ റിപ്പബ്ലിക്, എ പോയന്റ് എന്നീ സിനിമകളുടെ പ്രദർശനമാണ് വിലക്കിയിരിക്കുന്നത്.
ഈ സിനിമകൾ പ്രദർശപ്പിക്കരുതെന്ന് ബ്രോഡ് കാസ്റ്റിങ് മന്ത്രാലയം ചീഫ് സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകി.
ഈ ആറ് സിനിമകൾക്ക് സെൻസർ ഇളവ് നൽകാൻ സാധിക്കില്ലെന്ന മന്ത്രാലയത്തിന്റെ അറിയിപ്പ് ചീഫ് സെക്രട്ടറി ചലച്ചിത്ര അക്കാദമിയ്ക്ക് കൈമാറി.
നേരത്തെ മുൻ നിശ്ചയിച്ചതു പോലെ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കാൻ സംസ്ഥാന സർക്കാർ അക്കാദമിയ്ക്ക് നിർദ്ദേശം നൽകിയിരുന്നു.
നേരത്തെ അനുമതി ലഭിക്കാതിരുന്ന ഈഗിൾസ് ഓഫ് ദ റിപ്പബ്ലിക്, എ പോയന്റ് എന്നീ സിനിമകൾ ഇന്നലെ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇന്നലെ രാത്രിയോടെ ചീഫ് സെക്രട്ടറിയ്ക്ക് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ അന്തിമ അറിയിപ്പ് ലഭിക്കുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
