പപ്പേ എനിക്കിങ്ങളെ ഒരുപാട് മിസ്സെയ്യുന്നു: സുരഭി ലക്ഷ്മി

എനിക്ക് ഇതൊരു മെയിൽ വോയിസിൽ കേൾക്കാൻ ഭയങ്കര ആഗ്രഹമുണ്ട്. ആരെകൊണ്ടെങ്കിലും ഒന്ന് പാടിപ്പിക്കുമോ. കുറെ പേര് ഇപ്പോൾ പാടുന്നുണ്ട്.

author-image
Anagha Rajeev
New Update
Surabhi Lakshmi
Listen to this article
0.75x 1x 1.5x
00:00 / 00:00

അടുത്തിടെ റിലീസ് ചെയ്ത അജയന്റെ രണ്ടാം മോഷണം എന്ന ചിത്രം വലിയ വിജയക്കുതിപ്പോടെ മുന്നേറുകയാണ്. ചിത്രത്തിലെ എല്ലാ പാട്ടുകളും ഹിറ്റ് തന്നെയാണ്. അതിൽ ഏറ്റവും എടുത്ത് പറയാനുള്ളത് അങ്ങ് വാന കുന്നിലെ എന്നു പറയുന്ന വൈക്കം വിജയലക്ഷ്മി പാടിയ പാട്ടാണ്. ഇപ്പോൾ ഇതാ ആ പാട്ട് കേൾക്കുമ്പോൾ തന്റെ പപ്പയെ മിസ്സ് ചെയ്യുന്നു എന്നും അതിന്റെ ഒരു മെയിൽ വേർഷൻ കൂടി ചെയ്യിക്കണമെന്നും പറയുകയാണ് സുരഭി ലക്ഷ്മി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആണ് സുരഭി ഈകാര്യം ആവശ്യപ്പെട്ടത്.

‘അങ്ങ് വാന കുന്നിലെ എന്ന പാട്ട് ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ് നമ്പർ വണ്ണിലാണ്. അതിൽ ഭയങ്കര സന്തോഷമുണ്ട്. കാരണം അതിന്റെ മ്യൂസിക് ഡയറക്ടർ തമിഴ് പാട്ടുകൾ ആണ് ചെയ്തുകൊണ്ടിരിന്നത്. അദ്ദേഹത്തിന്റെ ആദ്യത്തെ മലയാളത്തിൽ ചെയ്ത പടം ആണ് എ ആർ എം എന്ന് പറയുന്ന സിനിമ. ഗംഭീര മ്യൂസിക് ആണ്, എല്ലാവർക്കും അറിയാം. എനിക്ക് ഈ പാട്ട് കേട്ടപ്പോൾ മുതൽ ഈ പാട്ട് നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടുന്നുണ്ട്, അതിന്റെ പല പല റീൽസൊക്കെ ഞാൻ കാണുന്നുണ്ട്. കാരണം അതിന്റെ വരികളും മ്യൂസിക്കും തന്നെയാണ് നമ്മളെയൊക്കെ ഇൻസ്‌പെയർ ചെയ്യുന്നത്. അല്ലെങ്കിൽ ആരെയൊക്കെയോ മിസ്സ് ചെയ്യുന്ന ഒരു ഫീൽ ആരൊക്കെയോ തുറന്നു തന്ന പാതകൾ എന്നൊരു ഫീലൊക്കെ കിട്ടുന്നുണ്ട് എന്ന് അറിയുന്നതിൽ സന്തോഷം. എനിക്കുമുണ്ട് അങ്ങനെ ഒരു തോന്നൽ. ഈ പാട്ട് ഷൂട്ട് ചെയ്ത അന്നുമുതൽ ഇതിന്റെ വരികൾ കേൾക്കുമ്പോൾ ഞാൻ മിസ്സ് ചെയ്യുന്ന ഒരാളുണ്ട് എന്റെ പപ്പ.’

‘കാരണം എന്റെ കുട്ടിക്കാലത്ത് ഒരുപാട് കെ ടി മുഹമ്മദ് സാറിന്റെ നാടകങ്ങൾ ഒക്കെ എവിടെയുണ്ടെങ്കിലും എന്നെ കൊണ്ടുപോയി കാണിക്കാറുണ്ട്. അന്നൊക്കെ എനിക്ക് നാലോ അഞ്ചോ വയസ്സേ ഉള്ളൂ. ഞാൻ പോയിട്ട് കിടന്നുറങ്ങുകയാണ് ചെയ്യുന്നത്. എന്നാലും അത് കൊണ്ടുപോയിട്ട് എന്നെ കാണിക്കുമായിരുന്നു. അതുപോലെതന്നെ ഞങ്ങളുടെ നാട്ടിൽ ഒരുപാട് സർക്കസുകൾ വരുമായിരുന്നു. ആ സർക്കസുകൾ ഒക്കെ കൊണ്ടുപോയിട്ട് കാണിക്കും. പിന്നെ എന്നെ ആദ്യമായിട്ട് മൂന്നോ നാലോ വയസ്സുള്ള സമയത്ത് ഓഡിയൻസിൽ നിന്നുമുള്ള ഒരു കുട്ടി സ്റ്റേജിലേക്ക് വരണമെന്ന് പറഞ്ഞപ്പോൾ എന്റെ പപ്പയാണ് എന്നെ എടുത്തു കൊണ്ട് ആ സ്റ്റേജിൽ നിർത്തിയത്. ഇപ്പോൾ ഞാൻ ഒരു നടി ഒക്കെ ആയ സമയത്ത് അതൊന്നും കാണാനായിട്ട് എന്റെ അച്ഛനുണ്ടായില്ല.’

‘അപ്പോൾ അതിന്റെ വരികളൊക്കെ.. നീ നടന്നു പോകുവാൻ നീണ്ട നീണ്ട പാതയിൽ എന്ന് തുടങ്ങുന്ന നല്ല രസമുള്ള വരികൾ ആണ്. അതൊക്കെ കേൾക്കുമ്പോൾ എനിക്ക് പപ്പയെ ഭയങ്കരമായിട്ട് മിസ്സ് ചെയ്യുന്നുണ്ട്. ദീപു ചേട്ടാ വൈക്കം വിജയലക്ഷ്മി ചേച്ചി അതിമനോഹരമായി പാടിയ പാട്ടാണ്. പക്ഷേ എനിക്ക് ഇതൊരു മെയിൽ വോയിസിൽ കേൾക്കാൻ ഭയങ്കര ആഗ്രഹമുണ്ട്. ആരെകൊണ്ടെങ്കിലും ഒന്ന് പാടിപ്പിക്കുമോ. കുറെ പേര് ഇപ്പോൾ പാടുന്നുണ്ട്. പക്ഷേ എന്നാൽ കുറച്ചു കൂടി പ്രൊഫഷണൽ ആയിട്ട് ആരെ കൊണ്ടെങ്കിലും ഒന്ന് പാടിപ്പിച്ച് അതിന്റെ മെയിൽ വേർഷൻ കൂടെ തരാമോ?’ സുരഭി ലക്ഷ്മി പറഞ്ഞു.

Surabhi Lakshmi