'ശ്രീനിയുമായി ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചതാണ്, പക്ഷേ...'

മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ട് മലയാളികള്‍ക്ക് മറക്കാനാവില്ല. വീണ്ടും ഒരു ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കാന്‍ തീരുമാനിച്ചിരുന്നതായി വെളിപ്പെടുത്തി മോഹന്‍ലാല്‍.

author-image
Rajesh T L
Updated On
New Update
ms

മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ട് മലയാളികള്‍ക്ക് മറക്കാനാവില്ല. വീണ്ടും ഒരു ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കാന്‍ തീരുമാനിച്ചിരുന്നതായി വെളിപ്പെടുത്തി മോഹന്‍ലാല്‍. എന്നാല്‍, ശ്രീനിവാസന്റെ മോശം ആരോഗ്യസ്ഥിതി മൂലം അത് നടന്നില്ലെന്നും മോഹന്‍ലാല്‍ പറയുന്നു.

'വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമയില്‍ ഞങ്ങളൊരുമിച്ച് അഭിനയിക്കാന്‍ തയാറായതാണ്. അതിലെ മുഖ്യ  കഥാപാത്രങ്ങളുടെ വയസായ ഭാഗം ഞങ്ങള്‍ ഒരുമിച്ച്  ചെയ്യാനിരുന്നതാണ്. ശ്രീനിവാസന്റെ  മകന്‍  വിനീത്  അതിന് വലിയ താല്പര്യമാണ്  കാണിച്ചത്. എന്നോട് കഥ പറഞ്ഞപ്പോള്‍ എനിക്ക് അഭിനയിക്കാന്‍  ഒരു മടിയുമില്ലെന്ന് ഞാന്‍ പറഞ്ഞു.

എന്നാല്‍ ഫിസിക്കലായിട്ട് ശ്രീനിവാസന് അതിനു കഴിഞ്ഞില്ല. ആക്ടറിന് ആരോഗ്യം എന്ന് പറയുന്നത്  വലിയ കാര്യമാണ്. ആരോഗ്യമുണ്ടെങ്കില്‍ 100 വയസാണെങ്കിലും അഭിനയിക്കാം.

പണ്ടും ഞാന്‍ ശ്രീനിവാസനെ എല്ലാ ദിവസും വിളിക്കാറൊന്നുമില്ല. എന്നാല്‍, എല്ലാ കാര്യവും  അന്വേഷിക്കാറുണ്ട്. അദ്ദേഹത്തിന്റെ മകനുമായിട്ടൊക്കെ സംസാരിക്കും. അദ്ദേഹത്തിന്റെ മക്കള്‍ എപ്പോഴും  വീട്ടില്‍ വരുന്ന കുട്ടികളാണ്. 

എനിക്ക് ശ്രീനിവാസനോട് ഒരു തരത്തിലുമുള്ള ദേഷ്യമില്ല. എന്തിനാണ് ദേഷ്യം വച്ച് പുലര്‍ത്തുന്നത്? ദേഷ്യം  വച്ച് പുലര്‍ത്തിയാല്‍ അത് നമുക്ക് തന്നെയാണ്  ബുദ്ധിമുട്ടാകുന്നത്.' മോഹന്‍ലാല്‍ പറയുന്നു.

പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. നാടോടിക്കാറ്റ്, ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, ഉദയനാണ് താരം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, മിഥുനം, ചന്ദ്രലേഖ തുടങ്ങി നിരവധി ചിത്രങ്ങളില്‍ മോഹന്‍ലാലും ശ്രീനിവാസനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Dhyanm Sreenivasan varshangalk sesham movie vineeth sreenivasan Actor Sreenivasan actor mohanlal varshangalkku shesham mohanlal