/kalakaumudi/media/media_files/2025/10/22/deepika-2025-10-22-18-47-33.jpg)
2024 സെപ്റ്റംബര്‍ എട്ടിനാണ് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണിനും രണ്‍വീര്‍ സിങ്ങിനും മകള്‍ ദുവ പിറന്നത്.
മകള്‍ ദുവയുടെ ജനനത്തിനു ശേഷം വളരെ അപൂര്‍വ്വമായി മാത്രമേ ദീപിക പദുകോണിനെ പൊതുപരിപാടികളില്‍ കാണാറുള്ളൂ. മാത്രമല്ല, മകളുടെ മുഖം വ്യക്തമാവുന്ന രീതിയിലുള്ള ചിത്രങ്ങള്‍ രണ്‍വീറോ ദീപികയോ ഇതുവരെ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരുന്നില്ല.
എന്നാല്‍, ദീപാവലി നാളില്‍ മകളുടെ ചിത്രങ്ങള്‍ ആദ്യമായി ലോകത്തെ കാണിച്ചിരിക്കുകയാണ് താരദമ്പതികള്‍.
അച്ഛനും അമ്മയ്ക്കുമൊപ്പം നിറച്ചിരിയോടെ ഇരിക്കുന്ന കുഞ്ഞു ദുവയെ ആണ് ചിത്രങ്ങളില്‍ കാണാനാവുക.
അമ്മയുടെ സല്‍വാറിന്റെ നിറമുള്ള ഉടുപ്പാണ് കുഞ്ഞു ദുവയും അണിഞ്ഞത്. എന്തായാലും കുഞ്ഞു ദുവയുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
