/kalakaumudi/media/media_files/2025/09/12/aiswaria-2025-09-12-20-56-19.jpg)
ന്യൂഡല്‍ഹി: നടി ഐശ്വര്യ റായിയുടെ ചിത്രങ്ങളും പേര് ദുരുപയോഗം ചെയ്യുന്നത് തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അനുവാദമില്ലാതെ ഒരാളുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് വ്യക്തിയുടെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കുമെന്ന് കോടതി വ്യക്തമാക്കി.
നിലവില്‍ വെബ്സൈറ്റുകളിലും യൂട്യൂബ് ചാനലുകളിലും അനധികൃതമായി ഉപയോഗിക്കുന്ന ഐശ്വര്യയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാനും കോടതി നിര്‍ദേശിച്ചു.
ഐശ്വര്യ റായി സമര്‍പ്പിച്ച ഹര്‍ജിയില്‍, വ്യക്തിപരമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും പരസ്യങ്ങളില്‍ അനുവാദമില്ലാതെ തന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നടിയുടെ അഭിഭാഷകന്‍ സന്ദീപ് സേഥി, വിവിധ വെബ്സൈറ്റുകളും യൂട്യൂബ് ചാനലുകളും അനുമതിയില്ലാതെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതായി ചൂണ്ടിക്കാട്ടി.
ഇതിന്റെ അടിസ്ഥാനത്തില്‍, അനാവശ്യ ഉപയോഗത്തിനെതിരെ നടപടിയെടുക്കാന്‍ ഗൂഗിളിനോട് നിര്‍ദേശിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.