ദിലീഷ് പോത്തൻ പ്രധാന കഥാപാത്രമായ ചിത്രമാണ് അംഅ പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് ചിത്രത്തിന്‍റെ ദൈര്‍ഘ്യം കുറച്ചത് ചര്‍ച്ചയായിരുന്നു. ഒരു മണിക്കൂർ 55 മിനിറ്റ് ദൈർഘ്യമുണ്ടായിരുന്നതിൽ നിന്നും 7 മിനിറ്റാണ് വീണ്ടും കുറച്ചിരുന്നത്. അം അ: സിനിമ ഇപ്പോള്‍ ഒടിടിയിലും മികച്ച പ്രകടനത്തോടെ പ്രദര്‍ശനം തുടരുകയാണ്.
സണ്‍ നെക്റ്റിലൂടെയാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ജാഫര്‍ ഇടുക്കിക്കും നിര്‍ണായകമായ ഒരു കഥാപാത്രമായിരുന്നു അംഅയില്‍. മീരാ വാസുദേവൻ, ടി. ജി. രവി, ശ്രുതി ജയൻ, അലൻസിയർ, മാലാ പാർവ്വതി, ജയരാജൻ കോഴിക്കോട്, മുത്തുമണി, നവാസ് വള്ളിക്കുന്ന്, നഞ്ചിയമ്മ, ശരത് ദാസ്, രഘുനാഥ് പലേരി, നീരജ രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. മികച്ച പ്രകടനമാണ് താരങ്ങളുടേത് എന്നാണ് ഒടിടിയില്‍ കണ്ടവരുടെയും അഭിപ്രായങ്ങള്‍.
ഇടുക്കിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന ഈ സസ്പെൻസ് ഡ്രാമ ചിത്രത്തിനു കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് കവിപ്രസാദ് ഗോപിനാഥ് എന്ന പ്രത്യേകതയുമുണ്ട്. ക്യാമറ ചലിപ്പിച്ചത് അനീഷ് ലാൽ ആർ. എസ്. സംഗീതം നൽകിയത് ഗോപി സുന്ദർ എന്നിവരുമാണ്. ചിത്രത്തിലെ ഗാനങ്ങള്‍ റിലീസിനു മുന്നേ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
കലാസംവിധാനം - പ്രശാന്ത് മാധവ് . മേക്കപ്പ് - രഞ്ജിത് അമ്പാടി. കോസ്റ്റ്യൂംസ് - കുമാർ എടപ്പാൾ. അസോസിയേറ്റ് ഡയറക്ടർ - ഗിരീഷ് മാരാർ. പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് അത്തോളി. സ്റ്റിൽസ് - സിനറ്റ് സേവ്യർ. പി ആർ ഒ - മഞ്ജു ഗോപിനാഥ്. ഡിസൈൻസ് - യെല്ലോടൂത്ത്സ് എന്നിവരുമാണ് അം അ:യുടെ പ്രവര്‍ത്തകര്‍