'ദേവര' 27ന് എത്തുന്നു; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

കൊരട്ടല ശിവ, ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിലുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് 'ദേവര'.

author-image
Prana
New Update
devara
Listen to this article
0.75x1x1.5x
00:00/ 00:00

വന്‍ വിജയം നേടിയ 'ജനതാ ഗ്യാരേജി'ന് ശേഷം കൊരട്ടല ശിവ, ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'ദേവര'യുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഈ മാസം 27നാണ് തിയേറ്റര്‍ റിലീസ്. എന്‍ടിആര്‍ ഫാന്‍സിനെയും സാധാരണ പ്രേക്ഷകരെയും ഒരേപോലെ തൃപ്തിപ്പെടുത്താനുള്ള ചേരുവകള്‍ എല്ലാമുള്ള ഈ ബ്രഹ്മാണ്ഡ ചിത്രം ബിഗ് ബജറ്റില്‍ രണ്ടു ഭാഗങ്ങളിലായാണ് ഒരുങ്ങുന്നത്. അതില്‍ ഒന്നാം ഭാഗമാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ എത്തുന്നത്. 'ദേവര'യുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വിതരണ കമ്പനിയായ വേഫറര്‍ ഫിലിംസ് ആണ്.
ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിലുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് 'ദേവര'. യുവസുധ ആര്‍ട്ട്‌സും എന്‍ടിആര്‍ ആര്‍ട്‌സും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലേതായി പുറത്തിറങ്ങിയ ഗാനങ്ങളും പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളില്‍ ചിത്രം തിയേറ്ററുകളിലുണ്ട്. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്‌നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനര്‍: സാബു സിറിള്‍, എഡിറ്റര്‍: ശ്രീകര്‍ പ്രസാദ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്.

junior ntr devara movie jhanvi kapoor