'ധീരം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

സുസുക്കിയുടെ ഒരു വാഹനമാണ് പിന്നിൽ കാണുന്നത്.പൊലീസ് എന്ന പേരെഴുതിയ വാഹനമാണിത്.അതിനോടു ചേർന്ന് ഇന്ദ്രജിത്ത് സുകുമാരൻ,നിഷാന്ത് സാഗർ,ദിവ്യാപിള്ള എന്നിവർ സിവിൽ ഡ്രസ്സിൽ എന്തോ ലക്ഷ്യമിട്ട് നടന്നു വരുന്നു

author-image
Rajesh T L
New Update
kk

സുസുക്കിയുടെ  ഒരു വാഹനമാണ് പിന്നിൽ കാണുന്നത്.പൊലീസ് എന്ന പേരെഴുതിയ വാഹനമാണിത്.അതിനോടു ചേർന്ന്   ഇന്ദ്രജിത്ത് സുകുമാരൻ, നിഷാന്ത് സാഗർ,ദിവ്യാപിള്ള എന്നിവർ സിവിൽ ഡ്രസ്സിൽ എന്തോ ലക്ഷ്യമിട്ട് നടന്നു വരുന്നു.ഇവർ ഒരു പൊലീസ് ടീം ആണെന്നു വ്യക്തം.അവരുടെ ഉദ്യമത്തിലെ ചില മുഹൂർത്തങ്ങളാണിതെന്ന് അനുമാനിക്കാം.ജിതിൻ സുരേഷ്.ടി. സംവിധാനം ചെയ്യുന്ന ധീരം എന്ന ചിത്രത്തിൻ്റെ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററാണിത്.ഒരു പൊലീസ് സ്റ്റോറിയുടെ എല്ലാ ലക്ഷണങ്ങളും ഈ പോസ്റ്ററിലൂടെ കാട്ടിത്തരുന്നുണ്ട്.പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ആയി ഒരുക്കുന്ന ചിത്രമാണ് ധീരം.ഇൻവസ്റ്റിഗേഷൻ ചിത്രങ്ങളിൽ തികച്ചും വ്യത്യസ്ഥമായ ഒരു ട്രീറ്റ്മെൻ്റാണ് ഈ ചിത്രത്തിനു വേണ്ടി അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്.കഥയിലും,അവതരണത്തിലുമെല്ലാം ഈ പുതുമ നിലനിർത്തുവാൻ സംവിധായകൻ ജിതിൻ സുരേഷ്,ശ്രമിച്ചിട്ടുണ്ട്.റെമോ എൻ്റെർടൈൻമെൻ്റ്സ് ഇൻ അസ്സോസ്സിയേഷൻ വിത്ത് മലബാർ ടാക്കീസിൻ്റെ ബാനറിൽ റിമോഷ്.എം.എസ്,ഹാരിസ് അമ്പഴത്തിങ്കൽ,എന്നിവരാണ് ധീരം നിർമ്മിക്കുന്നത്.

first look poster indrajith indrajith sukumaran