/kalakaumudi/media/media_files/2025/10/28/dhyan-2025-10-28-21-29-07.jpg)
തിരുവനന്തപുരം: ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രം 'കാഞ്ചിമാല'യുടെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും തിരുവനന്തപുരത്ത് നടന്നു. ശ്രേയനിധി ക്രിയേഷന്‍സിന്റെ ബാനറില്‍ രാജേഷ് നായര്‍, ശ്രേയ, നിധി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് റെജി പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാഞ്ചിമാല'. മന്ത്രി കെ. എന്‍ ബാലഗോപാല്‍ ഭദ്രദീപം തെളിച്ച് ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചു. മുന്‍ സ്പീക്കര്‍ വിജയകുമാര്‍ മുന്‍മന്ത്രി സുരേന്ദ്രന്‍ പിള്ള,കല്ലിയൂര്‍ ശശി,ഇന്ദ്രന്‍സ്, സുധീര്‍ കരമന, നെല്‍സണ്‍, കൊടശനാട് കനകം, സംവിധായകരായ ജി.എസ് വിജയന്‍, ടി.സുരേഷ് ബാബു, കലാധരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡയറക്ടര്‍ തുളസിദാസ് ക്യാമറ. സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍
എ.വി അനൂപ് ക്ലാപ്പടിച്ചു.
'കാഞ്ചിമാല'യില്‍ ധ്യാന്‍ ശ്രീനിവാസനെ കൂടാതെ സിദ്ദിഖ്, ഇന്ദ്രന്‍സ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. അടുത്തവര്‍ഷം ആദ്യം ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്റെ മറ്റു താര നിര്‍ണയങ്ങള്‍ നടന്നുവരുന്നു.
ഹൃദയബന്ധങ്ങളുടെ കഥ പറയുന്ന ഒരു ചിത്രമാണ് 'കാഞ്ചിമാല'. ഹിംസയും അക്രമ ദൃശ്യങ്ങളും നിറയുന്ന വര്‍ത്തമാനകാലത്തെ നടപ്പു രീതികളില്‍ നിന്ന് ഈ സിനിമ വേറിട്ട് നില്‍ക്കും.നഷ്ടമായിക്കൊണ്ടിരിക്കുന്ന മനുഷ്യബന്ധങ്ങളുടെ വിസ്മയകരമായ സൗന്ദര്യം,സ്‌നേഹം, ആര്‍ദ്രത, പ്രണയം ഇതെല്ലാം തിരിച്ചു പിടിക്കാനുള്ള ഒരു ശ്രമമാണ് ഈ സിനിമ.
സനു ഭാസ്‌കറിന്റെതാണ് കഥ. ക്യാമറ പ്രദീപ് നായര്‍. എഡിറ്റിംഗ് സിയാന്‍ ശ്രീകാന്ത്.സംഗീതം ഒരുക്കുന്നത് ബിജിപാല്‍,രമേശ് നാരായണ്‍.
വരികള്‍ റഫീഖ് അഹമ്മദ്. കൊ -ഡയറക്ടര്‍ ഷിബു ഗംഗാധരന്‍. ആര്‍ട്ട് രാജീവ് കോവിലകം.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി വെഞ്ഞാറമൂട്. കോസ്റ്റ്യൂം ഇന്ദ്രന്‍സ് ജയന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഹാരിസണ്‍. റീ റെക്കോര്‍ഡിംഗ് റോണി റാഫേല്‍. മേക്കപ്പ് പട്ടണം ഷാ.
പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ് അജേഷ്. ഡിസൈന്‍സ് പ്രമേഷ് പ്രഭാകര്‍.
/filters:format(webp)/kalakaumudi/media/media_files/2025/10/28/dhyan-2-2025-10-28-21-29-44.jpg)
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
