വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേര്‍സ് മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെ തുടങ്ങിയ വീക്കെന്‍ഡ് സിനിമാറ്റിക്ക് യൂണിവേര്‍സിലെ പുതിയ ചിത്രമായി ഡിക്ടറ്റീവ് ഉജ്ജ്വലന്‍. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി.
നവാഗതരായ ഇന്ദ്രനീല്‍ ഗോപാലകൃഷ്ണന്‍, രാഹുല്‍ ജി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ഒരു കോമഡി- ഇന്‍വെസ്റ്റിഗേറ്റിവ് ചിത്രമായാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്.
ധ്യാനിനു പുറമെ സിജു വില്‍സണ്‍ കൂടി പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോട്ടയം നസീര്‍, സീമ.ജി.നായര്‍, കലാഭവന്‍ നവാസ്, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേര്‍സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന ചിത്രം മേയ് മാസത്തില്‍ തിയേറ്ററുകളില്‍ എത്തും.