ധനുഷ് സംവിധാനം ചെയ്യുന്ന സിനിമയിൽ അജിത് കുമാർ നായകനാകുന്നു എന്നു റിപ്പോർട്ട്. ധനുഷിന്റെ നിർമാണ കമ്പനിയായ വണ്ടര്‍ബാര്‍ പിക്‌ചേഴ്‌സായിരിക്കും ചിത്രം നിര്‍മിക്കുകയത്രേ. അനിരുദ്ധ് രവിചന്ദറാകും സിനിമയ്ക്ക് സംഗീതം ഒരുക്കുകയെന്നും വാര്‍ത്തകളുണ്ട്.
അതേ സമയം ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇഡ്‌ലി കടൈയുടെ റിലീസ് തീയതി മാറ്റി. ധനുഷിന്റെ നാലാമത്തെ സംവിധാന സംരംഭമാണ് ഇഡ്‌ലി കടൈ. ചിത്രത്തില്‍ അരുൺ വിജയ്‌യും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. നിത്യ മേനനാണ് നായിക. ധനുഷ് ആണ് നായകൻ