Dr. അഭിലാഷ് ബാബുവിൻ്റെ സംവിധാനത്തിൽ വൈലോപ്പിള്ളിക്കവിത സിനിമയാകുന്നു,ജിയോ ബേബി പ്രധാന വേഷത്തിൽ, സംഗീതം : ഔസേപ്പച്ചൻ

'ആലോകം', 'മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ...' എന്നീ സ്വതന്ത്ര പരീക്ഷണ ചിത്രങ്ങൾക്ക് ശേഷം ഡോ. അഭിലാഷ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൃഷ്ണാഷ്ടമി : the book of dry leaves'

author-image
Rajesh T L
Updated On
New Update
KK

'ആലോകം','മായുന്നു,മാറിവരയുന്നു,നിശ്വാസങ്ങളിൽ...'എന്നീ സ്വതന്ത്ര പരീക്ഷണ ചിത്രങ്ങൾക്ക് ശേഷം ഡോ. അഭിലാഷ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൃഷ്ണാഷ്ടമി : the book of dry leaves'. ജിയോ ബേബി പ്രധാന വേഷത്തിലെത്തുന്ന ചിത്രം വൈലോപ്പിള്ളിയുടെ 'കൃഷ്ണാഷ്ടമി' എന്ന കവിതയുടെ ആധുനിക കാല സിനിമാറ്റിക് വായനയാണ്.മാർച്ചിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി.വൈലോപ്പിള്ളി ശ്രീധരമേനോൻ്റെയും അഭിലാഷ് ബാബുവിൻ്റെയും വരികൾക്ക് ഔസേപ്പച്ചൻ ആണ് സംഗീതസംവിധാനം നിർവ്വഹിക്കുന്നത്.ജിയോ ബേബിക്ക് പുറമേ ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പുതുമുഖ നടീനടന്മാരാകും  സിനിമയിൽ അഭിനയിക്കുക.

KKJJ

വിഖ്യാത ബ്രിട്ടീഷ് കവി റോബർട്ട് ബ്രൗണിങ്ങിൻ്റെ അഞ്ച് ഡ്രമാറ്റിക് മോണൊലോഗുകളെ സിനിമക്കുള്ളിലെ സിനിമയായി അവതരിപ്പിച്ച അഭിലാഷ് ബാബുവിൻ്റെ ആദ്യ സിനിമയായ 'ആലോകം:Rangs of Vision' (2023) വിദേശങ്ങളിലുൾപ്പെടെ നിരവധി  ഫിലിം സൊസൈറ്റികളിലും  യൂണിവേഴ്സിറ്റികളിലെയും  കോളേജുകളിലെയും മീഡിയ, സാഹിത്യ ഡിപ്പാർട്ട്മെൻ്റുകളിലും പ്രദർശിപ്പിച്ചുവരുന്നു.2024ൽ പുറത്തിറങ്ങിയ മോക്യുമെൻ്ററി സിനിമ 'മായുന്നു,മാറിവരയുന്നു,നിശ്വാസങ്ങളിൽ.'(Dust Art Redrawn in Respiration) 29-ാമത് IFFK യിൽ പ്രീമിയർ ചെയ്തിരുന്നു.ഒറ്റപ്പാലം ഡയലോഗ് ഫിലിം ഫെസ്റ്റിവൽ,കേരള യൂണിവേഴ്സിറ്റി ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും ചിത്രം മലയാള സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ടു.

ക്യാമറ:ജിതിൻ മാത്യു എഡിറ്റ്,സൗണ്ട് :അനു ജോർജ്,പ്രൊഡക്ഷൻ ഡിസൈൻ: ഡിലീപ് ദാസ് പ്രോജക്ട് ഡിസൈൻ:ഷാജി എ ജോൺ,പ്രൊഡക്ഷൻ കൺട്രോളർ:ജയേഷ് എൽ. ആർ.

jeo baby