നടനും സംവിധായകനും കലാസംവിധായകനും ആയിരുന്ന ടി കെ വാസുദേവന്‍ അന്തരിച്ചു

1960 കളിലെ സിനിമകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ടി കെ വാസുദേവന്‍ അന്തരിച്ചു. എന്റെ ഗ്രാമം എന്ന സിനിമ സംവിധാനം ചെയ്തു. നൂറോളം സിനിമകളില്‍ സംവിധാന സഹായിയായും  പ്രവര്‍ത്തിച്ചിട്ടുണ്ട്.

author-image
Akshaya N K
New Update
tkv

1960 കളിലെ സിനിമകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന  സംവിധായകനും നടനും കലാസംവിധായകനും നര്‍ത്തകനുമായിരുന്ന ടി കെ വാസുദേവന്‍ (89) അന്തരിച്ചു. രാമു കാര്യാട്ടിന്റെ ചെമ്മീന്‍ സിനിമയില്‍ പ്രധാന സംവിധാന സഹായിയായിരുന്നു. ആ കാലത്തെ
 മുന്‍നിര സംവിധായകരോടൊപ്പം നൂറോളം സിനിമകളില്‍ സംവിധാന സഹായിയായും
 പ്രവര്‍ത്തിച്ചിട്ടുണ്ട്. അവയില്‍ ചിലതാണ്‌ പണിതീരാത്ത വീട്, കന്യാകുമാരി, രമണന്‍, എന്നിവ. എന്റെ ഗ്രാമം എന്ന സിനിമ സംവിധാനം ചെയ്തു.

ഭാര്യ: പരേതയായ മണി. മക്കള്‍:ജയപാലന്‍, പരേതയായ കല്‍പന, മരുമക്കള്‍: അനില്‍കുമാര്‍, സുനിത.

death