/kalakaumudi/media/media_files/2025/12/18/chithra-2025-12-18-14-36-00.jpg)
തിരുവനന്തപുരം: പുതിയ കാലത്ത് രൂപപ്പെടുന്ന സിനിമാ ഭാഷയുടെ വ്യാകരണം പഠിക്കാൻ ചലച്ചിത്ര പ്രേമികൾക്കു കഴിയണമെന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ.
മലയാള സിനിമയുടെ സ്വപ്ന സാക്ഷാത്കാരങ്ങൾക്കു രൂപം നൽകിയ ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ റീലോഞ്ച് ചടങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിനിമ നിർമ്മിക്കുന്നത് അതിൽ നിന്നു കിട്ടുന്ന ലാഭത്തെയോ ചലച്ചിത്രമേളകളെയോ മാത്രം അടിസ്ഥാനമാക്കിയല്ല.
മറിച്ച് കൂടുതൽ ആളുകളിലേക്ക് സിനിമ എങ്ങനെ എത്തുന്നു എന്നതനുസരിച്ചാണെന്നും അടൂർ പറഞ്ഞു.
ഐഎഫ്എഫ്‌കെയോടനുബന്ധിച്ചാണ് ചിത്രലേഖ ഫിലിം കോഓപ്പറേറ്റീവ് ലിമിറ്റഡ് എന്ന പേരിൽ റീലോഞ്ച് സംഘടിപ്പിച്ചത്.
1965 ലാണ് തിരുവനന്തപരും കേന്ദ്രമാക്കിചിത്രലേഖ ഫിലിം സൊസൈറ്റി ആരംഭിച്ചത്.
ഗുണമേന്മയുള്ള സിനിമകൾ നിർമ്മിക്കുകയും വിതരണം നടത്തുകയുമായിരുന്നു ലക്ഷ്യങ്ങൾ.
ചിത്രലേഖയുടെ ആഭിമുഖ്യത്തിൽ ഏകം എന്ന പേരിൽ ഒരു മിനിറ്റ് ദൈർഘ്യമുള്ള സിനിമകളുടെ രാജ്യാന്തരമേള നടത്തുമെന്ന് റീലോഞ്ച് വേദിയിൽ ചെയർമാൻ ടോണി തോമസ് അറിയിച്ചു.
ചിത്രലേഖ ഫിലിം കോഓപ്പറേറ്റീവ് ലിമിറ്റഡിന്റെ മുൻ അംഗം മീരസാഹിബ് മാനേജിങ് ഡയക്ടർ സന്തോഷ് ദാമോദരൻ എന്നിവർ പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
