ദുൽഖർ സൽമാൻ ചിത്രം 'കാന്ത' ഫസ്റ്റ് ലുക്ക് ഇന്ന്

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക് ഇന്ന് റിലീസ് ചെയ്യും. ഫെബ്രുവരി 3 , തിങ്കളാഴ്ച വൈകുന്നേരം 5.04 നാണ് ഈ ഫസ്റ്റ് ലുക്ക് പുറത്ത് വരുന്നത്

author-image
Rajesh T L
New Update
KK

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക് ഇന്ന് റിലീസ് ചെയ്യും.ഫെബ്രുവരി 3 ,തിങ്കളാഴ്ച വൈകുന്നേരം 5.04 നാണ് ഈ ഫസ്റ്റ് ലുക്ക് പുറത്ത് വരുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി,ജോം വർഗീസ് എന്നിവരാണ് നിർമ്മാണം.'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ സെൽവമണി സെൽവരാജാണ് 'കാന്ത' സംവിധാനം ചെയ്തിരിക്കുന്നത്. തമിഴ് പ്രഭയാണ് ചിത്രത്തിന്റെ രചന.1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്ത അവതരിപ്പിക്കുന്നത്.ദുൽഖർ സൽമാനൊപ്പം റാണ ദഗ്ഗുബതി,സമുദ്രക്കനി,ഭാഗ്യശ്രീ ബോർസെ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'.ഒരു നടനെന്ന നിലയിൽ മികച്ച പ്രകടനത്തിന് അവസരം നൽകുന്ന ഈ ചിത്രം മനുഷ്യ വികാരങ്ങളുടെ ആഴം പിടിച്ചെടുക്കുന്ന മനോഹരമായ ഒരു കഥയാണ് പറയുന്നതെന്ന് ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ ദുൽഖർ സൽമാൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നു.ഛായാഗ്രഹണം-ഡാനി സാഞ്ചസ് ലോപ്പസ്,സംഗീതം-ഝാനു,എഡിറ്റർ-ലെവെലിൻ ആന്റണി ഗോൺസാൽവേസ്,കലാസംവിധാനം-രാമലിംഗം,വസ്ത്രാലങ്കാരം-പൂജിത തടികൊണ്ട,സഞ്ജന ശ്രീനിവാസ്.പിആർഒ-ശബരി.

dulquer salmaan first look poster