'കാന്ത'യുടെ സെറ്റില്‍ ഓണാഘോഷവുമായി ദുല്‍ഖര്‍ സല്‍മാനും റാണ ദഗ്ഗുബതിയും

ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സെല്‍വമണി സെല്‍വരാജാണ്.

author-image
anumol ps
New Update
kantha onam

കാന്തയുടെ സെറ്റില്‍ നിന്നും

Listen to this article
0.75x1x1.5x
00:00/ 00:00



ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'കാന്ത'യുടെ സെറ്റില്‍ ഓണം ആഘോഷിച്ച് താരം. പരമ്പരാഗത വസ്ത്രങ്ങളിലാണ് സെറ്റില്‍ ദുല്‍ഖര്‍ സല്‍മാനും റാണ ദഗ്ഗുബതിയും ഓണം ആഘോഷിക്കാനെത്തിയത്. വിഭവസമൃദ്ധമായ സദ്യ ഉള്‍പ്പെടെയാണ് സെറ്റിലെ ഓണാഘോഷം നടന്നത്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സെല്‍വമണി സെല്‍വരാജാണ്.

'ദ ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് സെല്‍വമണി സെല്‍വരാജ്. തമിഴ് പ്രഭ രചിച്ച ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ഭാഗ്യശ്രീ ബോര്‍സെ ആണ്. റാണ ദഗ്ഗുബതി, സമുദ്രക്കനി എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രം 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. ഒരു നടനെന്ന നിലയില്‍ മികച്ച പ്രകടനത്തിന് അവസരം നല്‍കുന്ന ഈ ചിത്രം  മനുഷ്യ വികാരങ്ങളുടെ ആഴം പിടിച്ചെടുക്കുന്ന മനോഹരമായ ഒരു കഥയാണ് പറയുന്നതെന്ന് ദുല്‍ഖര്‍ സല്‍മാന്‍ അഭിപ്രായപ്പെട്ടിരുന്നു.

നിര്‍മ്മാണം- ദുല്‍ഖര്‍ സല്‍മാന്‍, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി, ജോം വര്‍ഗീസ്, ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു, എഡിറ്റര്‍-  ലെവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആര്‍ഒ- ശബരി.

kantha dulquer salman onam