/kalakaumudi/media/media_files/2025/03/29/cMEwbvGdzBVmvXepyqLZ.jpg)
കൊച്ചി: മോഹന്‍ലാല്‍ അറിഞ്ഞല്ല എമ്പുരാന്‍ സിനിമയിലെ വിവാദഭാഗങ്ങള്‍ ഷൂട്ട് ചെയ്തതെന്നും റിലീസ് ചെയ്തതെന്നും മേജര്‍ രവി. ഫെയിസ്ബുക്കില്‍ തന്റെ പേജിലൂടെ ലൈവ് ആയാണ് മേജര്‍ രവി എമ്പുരാന്‍ സിനിമയെപ്പറ്റിയുള്ള അണിയറ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയത്. എമ്പുരാന്‍ സിനിമയില്‍ രാജ്യവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ ഭാഗങ്ങളുണ്ട് എന്നും ജനവികാരം മാനിക്കുന്നു എന്നും മേജര്‍ രവി പറഞ്ഞു.
പക്ഷേ മോഹന്‍ലാല്‍ ഈ സിനിമ പൂര്‍ണ്ണമായും കണ്ടിട്ടില്ല എന്നാണ് മേജര്‍ അറിയിച്ചത്. ഈ രാജ്യവിരുദ്ധ ഭാഗങ്ങള്‍ മോഹന്‍ലാല്‍ അറിഞ്ഞല്ല ഷൂട്ട് ചെയ്തതും സിനിമയില്‍ ഉള്‍ക്കൊള്ളിച്ചതും. ആ സ്വഭാവം മോഹന്‍ലാല്‍ മാറ്റിയേ പറ്റൂ എന്നത് സമ്മതിക്കുന്നു. എന്നാല്‍ മോഹന്‍ലാല്‍ സിനിമ റിലീസിനു മുന്‍പ് മുഴുവനായി കണ്ടിട്ടില്ല. രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ സിനിമയില്‍ വന്നതില്‍ മോഹന്‍ലാലിന് മാനസികമായ വിഷമമുണ്ട്. അദ്ദേഹത്തിന് വിഷമമായ ഭാഗങ്ങള്‍ മുറിച്ച് മാറ്റാന്‍ മോഹന്‍ലാല്‍ നേരിട്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 26 മിനിറ്റ് ഭാഗങ്ങള്‍ ഇന്ന് സിനിമയില്‍ നിന്ന് മുറിച്ച് മാറ്റും.
എമ്പുരാന്‍ സിനിമയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാജ്യസ്‌നേഹികളുടെ വികാരങ്ങളെ വേദനിപ്പിക്കുന്ന നിലയില്‍ സിനിമയില്‍ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. അത് മോഹന്‍ലാല്‍ അറിഞ്ഞല്ല. ഞാന്‍ അറിയുന്ന മോഹന്‍ലാല്‍ അദ്ദേഹം അറിയാതെ ചെയ്തതാണെങ്കില്‍ കൂടി ഈ കാര്യത്തില്‍ ക്ഷമ ചോദിക്കുമെന്നാണ് വിചാരിക്കുന്നത്. മുസ്ലീങ്ങളെ കൊല്ലുന്ന ഹിന്ദുക്കള്‍ എന്ന സിനിമയിലെ ഭാഗം വെറും വര്‍ഗ്ഗീയതയാണ് കാട്ടിയിരിക്കുന്നത്. മുരളീഗോപിയും പ്രഥ്വിരാജും അവര്‍ ചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. കഥയെഴുതിയ വ്യക്തി എന്ത് ഉദ്ദേശത്തിലാണ് ഈ കഥയെഴുതിയതെന്ന് എനിക്കറിയില്ല.
സിനിമയല്ലേ എന്ന് പറഞ്ഞ് എല്ലാം സഹിക്കാനൊന്നുമാകില്ല. സിനിമയില്‍ പ്രധാനമന്ത്രിയേയും മറ്റും വൃത്തികേടയി കാണിച്ചാല്‍ പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ സിനിമയല്ലേ എന്ന് കരുതി കൈ കഴുകാനൊന്നും പറ്റില്ല. ബിജെപി നേതാക്കളുടേതായി അത്തരത്തില്‍ വന്ന പരാമര്‍ശങ്ങളില്‍ യോജിപ്പില്ല.
പ്രിഥ്വിരാജ് എന്ന സംവിധായകന്‍ ഇതൊക്കെ മാനിക്കേണ്ടതാണ്. പ്രിഥ്വിരാജ് സുകുമാരന്‍ ഗാസ, ലക്ഷദ്വീപ്, സി എ എ തുടാങ്ങിയ വിഷയങ്ങളിലെ നുണപ്രചരണങ്ങളെ അനുകൂലിച്ചയാള്‍ ആണെന്ന കമന്റിന് അത് സത്യമാണ് എന്ന മറുപടിയാണ് മേജര്‍ രവി നല്‍കിയത്. കേരളാസ്റ്റോറി എന്ന സത്യസന്ധമായ കഥയെ കുറ്റം പറഞ്ഞവര്‍ ഇതില്‍ നുണപ്രചരണത്തെയാണ് അനുകൂലിക്കുന്നത്. മോഹന്‍ലാല്‍ അദ്ദേഹത്തിനു പറ്റിയ തെറ്റ് തിരുത്തും. മോശമായ ഭാഗങ്ങള്‍ മാറ്റിയാകും ഇനി സിനിമ കാട്ടുക.
പ്രിഥ്വിരാജിന്റെ ഭാര്യ പറഞ്ഞ അഹങ്കാരത്തോടെയുള്ള വാക്കുകള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും മേജര്‍ രവി സൂചിപ്പിച്ചു. അഹങ്കാരം മനുഷ്യനെ എവിടെയെത്തിക്കുമെന്ന് നമുക്കാര്‍ക്കും പറയാനാകില്ല. അവരത് മനസ്സിലാക്കി തിരുത്തും എന്ന് വിശ്വസിക്കുന്നു.